ടാറ്റ ഡിജിറ്റലിന് കീഴിലേക്ക് ഈ കമ്പനിയും; ലക്ഷ്യം ഇ-കൊമേഴ്സ് ബിസിനസ് ഏകീകരണം

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, മിന്ത്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുമായാണ് ടാറ്റ ഡിജിറ്റല്‍ ഇന്ത്യന്‍ ഇ-കൊമേഴ്സ് മേഖലയില്‍ മത്സരിക്കുക
Photo : Tata / Facebook
Photo : Tata / Facebook
Published on

ടാറ്റ ക്ലിക് നടത്തിപ്പുകാരായ ടാറ്റ യൂണിസ്റ്റോറിന്റെ ഉടമസ്ഥാവകാശം ടാറ്റ ഡിജിറ്റലിന് കീഴിലേക്ക് മാറ്റുമെന്ന് കമ്പനി അറിയിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ടാറ്റ ഡിജിറ്റലിന് കീഴില്‍ ഇ-കൊമേഴ്സ് ബിസിനസുകള്‍ ഒന്നിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഏറ്റവും പുതിയ റെഗുലേറ്ററി ഫയലിംഗുകള്‍ പ്രകാരം ടാറ്റ ന്യൂ, ബിഗ് ബാസ്‌ക്കറ്റ്, ക്രോമ എന്നിവയുള്‍പ്പെടെ ടാറ്റയുടെ എല്ലാ ഓണ്‍ലൈന്‍ ഷോപ്പിംഗ് സംരംഭങ്ങളുടെയും ഏക സ്ഥാപനമായി ടാറ്റ ഡിജിറ്റല്‍ മാറും.

ടാറ്റ ഇന്‍ഡസ്ട്രീസിന്റെയും ട്രെന്റിന്റെയും സംയുക്ത ഉടമസ്ഥതയിലായിരുന്നു ടാറ്റ യൂണിസ്റ്റോര്‍. ടാറ്റ യൂണിസ്റ്റോറിന്റെ മൂല്യം 750 കോടി രൂപയാണെന്നും ടാറ്റ ഡിജിറ്റല്‍ ടാറ്റ ഇന്‍ഡസ്ട്രീസിനും ട്രെന്റിനും ടാറ്റ യൂണിസ്റ്റോറിനെ ഏറ്റെടുക്കുന്നതിനുള്ള മുന്‍ഗണനാ ഓഹരികള്‍ വാഗ്ദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആമസോണ്‍, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട്, മിന്ത്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുമായാണ് ടാറ്റ ഡിജിറ്റല്‍ ഇന്ത്യന്‍ ഇ-കൊമേഴ്സ് മേഖലയില്‍ മത്സരിക്കുക.

കഴിഞ്ഞയാഴ്ച, കമ്പനി ടാറ്റ ഡിജിറ്റലിന്റെ അംഗീകൃത മൂലധനം 20,000 കോടിയില്‍ നിന്ന് 21,000 കോടിയായി ഉയര്‍ത്തുകയും 750 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തു. കടം വീട്ടാനും ബിസിനസ് വിപുലീകരിക്കാനുമാണ് ഇത് ചെയ്തത്. സെപ്റ്റംബറില്‍ കമ്പനിയുടെ അംഗീകൃത മൂലധനം 15,000 കോടിയില്‍ നിന്ന് 20,000 രൂപയായി ഉയര്‍ത്തി. മാര്‍ച്ചില്‍ ഓഹരി മൂലധനം 11,000 കോടിയില്‍ നിന്ന് 15,000 കോടിയായി ഉയര്‍ത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com