ഐഫോണ്‍ നിര്‍മാതാക്കളായ വിസ്‌ട്രോണിനെ ഏറ്റെടുക്കാന്‍ ടാറ്റ

ആപ്പിളിനായി ഐഫോണുകള്‍ നിര്‍മിക്കുന്ന വിസ്‌ട്രോണിന്റെ ഇന്ത്യയിലെ യൂണീറ്റ് ഏറ്റെടുക്കാനൊരുങ്ങി് ടാറ്റ ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 4,000- 5,000 കോടി രൂപയുടേതാവും ഇടപാട്. കര്‍ണാടകയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്ലാന്റില്‍ 14,000-15,000 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.

ടാറ്റ ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ടിഇപിഎല്‍) പ്രിസിഷന്‍ എഞ്ചിനീയറിംഗില്‍ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാന്‍ ടാറ്റയെ ഈ അതേസമയം ചര്‍ച്ചകള്‍ക്കൊടുവില്‍ ഇടപാട് നടന്നില്ലെങ്കില്‍ വിസ്‌ട്രോണുമായി ഒരു സംയുക്ത സംരംഭത്തിന് അന്തിമരൂപം നല്‍കാന്‍ ടാറ്റയ്ക്ക് കഴിയും. നിലവില്‍ തമിഴ്‌നാട്ടിലെ ഹൊസൂര്‍ യൂണിറ്റില്‍ നിന്നാണ് ടാറ്റ ഇലക്ട്രോണിക്‌സ് ആപ്പിളിന് ഘടകങ്ങള്‍ നല്‍കുന്നത്. ഇവിടെ 10,000-ത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.

ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍, വിസ്‌ട്രോണ്‍ എന്നിവയാണ് ആപ്പിളിന്റെ ഇന്ത്യയിലെ മൂന്ന് പ്രമുഖ വെണ്ടര്‍മാര്‍. ഐഫോണ്‍ എസ്ഇ, ഐഫോണ്‍ 12, ഐഫോണ്‍ 13, ഐഫോണ്‍ 14 എന്നീ മോഡലുകളാണ് നിലവില്‍ ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. രാജ്യത്ത് വില്‍ക്കുന്ന എല്ലാ പ്രോ മോഡലുകളും ഇറക്കുമതി ചെയ്തവയാണ്.

Related Articles
Next Story
Videos
Share it