​ടാറ്റ മോട്ടോഴ്‌സിന്റെ നഷ്ടം 944.61 കോടി, എഡിഎസ് ഡീലിസ്റ്റ് ചെയ്യും

ടാറ്റ മോട്ടോഴ്‌സിന്റെ അമേരിക്കന്‍ ഡിപോസിറ്ററി ഓഹരികള്‍ (ADS) ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യും. 2004ല്‍ ആരംഭിച്ച എഡിഎസ് പ്രോഗ്രാം 2003 ജനുവരിയിലാണ് കമ്പനി അവസാനിപ്പിക്കുന്നത്. മൂലധന സമാഹരണത്തിന് ഇന്ത്യയില്‍ തന്നെ സാധ്യതകള്‍ ഉണ്ടെന്ന വിലയിരുത്തലിലാണ് നീക്കം.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (2022-23) സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) ടാറ്റ മോട്ടോഴ്‌സിന്റെ അറ്റനഷ്ടം (Net Loss) 944.61 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം വലിയ തോതില്‍ ചുരുങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 4,441.57 കോടി രൂപയുടെ അറ്റനഷ്ടം ടാറ്റയ്ക്ക് ഉണ്ടായിരുന്നു. രണ്ടാം പാദത്തില്‍ അറ്റനഷ്ടം 655-755 കോടി രൂപയായി ചുരുങ്ങുമെന്നായിരുന്നു പ്രതീക്ഷ.

സെമികണ്ടക്ടര്‍ ക്ഷാമം ഇന്ത്യയിലെ ഉല്‍പ്പാദനത്തെയും യുകെ സബ്‌സിഡറി ാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഉല്‍്പ്പാദനത്തെയും ബാധിച്ചതാണ് ടാറ്റയ്ക്ക് തിരിച്ചടിയായത്. രണ്ടാം പാദത്തില്‍ മുന്‍വര്‍ഷത്തെ 61,378.82 കോടിയില്‍ നിന്ന് പ്രവര്‍ത്തന വരുമാനം 79,611.37 കോടിയായി ഉയര്‍ന്നു. ആഭ്യന്തര വിപണിയില്‍ ടാറ്റയുടെ വില്‍പ്പന 19 ശതമാനം ഉയര്‍ന്നു. പാസഞ്ചര്‍ വാഹന വിപണിയില്‍ 142,755 വാഹനങ്ങളാണ് കമ്പനി വിറ്റത് (ഹോള്‍സെയില്‍). ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ (JLR) രണ്ടാം പാദത്തിലെ വരുമാനം 36 ശതമാനം ഉയര്‍ന്ന് 5.3 ബില്യണ്‍ യൂറോയിലെത്തി.

Related Articles
Next Story
Videos
Share it