

ടെലികോം ബിസിനസ് പുനസംഘടിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ് (Tata). രാജ്യത്ത് 5G സേവനങ്ങള്‍ ആരംഭിച്ചതോടെ ഈ മേഖലയില്‍ നേട്ടമുണ്ടാക്കുകയാണ് ടാറ്റയുടെ ലക്ഷ്യം. 5ജി അധിഷ്ടിത സേവനങ്ങള്‍ (Back end services) നല്‍കിക്കൊണ്ടാവും മേഖലയില്‍ ടാറ്റ സാന്നിധ്യം അറിയിക്കുക. ഇതിന്റെ ഭാഗമായി ടാറ്റ ടെലിസര്‍വീസെസില്‍ (Tata Teleservices) കൂടുതല്‍ നിക്ഷേപം നടത്തും.
ടാറ്റ ടെലിസര്‍വീസസ്, കമ്പനികള്‍ക്കുള്ള സേവനങ്ങള്‍ നല്‍കുമ്പോള്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സ് (Tata Communications) ക്വാളിറ്റി ഇന്‍സ്‌പെക്ഷന്‍, ഇന്‍വെന്ററി മാനേജ്‌മെന്റ്, അസറ്റ് ട്രാക്കിംഗ് തുടങ്ങിയ സേവനങ്ങള്‍ 5ജി ആപ്ലിക്കേഷനുകള്‍ക്ക് നല്‍കും. അതേ സമയം ടെലികോം ബിസിനസുകള്‍ പുനസംഘടിപ്പിക്കുന്നത് സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
ഈ വര്‍ഷം നടന്ന 5ജി ലേലത്തില്‍, സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ ആരംഭിക്കാന്‍ കമ്പനികള്‍ക്ക് സ്‌പെക്ട്രം വാങ്ങാനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ അദാനി ഗ്രൂപ്പ് മാത്രമാണ് സ്വകാര്യ നെറ്റ്‌വര്‍ക്കിനായി 5ജി സ്‌പെക്ട്രം സ്വന്തമാക്കിയത്. ടെലികോം കമ്പനികളുമായി സഹകരിച്ച് കമ്പനികള്‍ക്ക് സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ ആരംഭിക്കാനുള്ള സൗകര്യങ്ങള്‍ ആവും ടാറ്റ നല്‍കുക.
ഇന്ത്യയില്‍ 5ജി നെറ്റ്‌വര്‍ക്ക് സെല്യൂഷന്‍സ് ആരംഭിക്കാന്‍ എയര്‍ടെല്ലുമായി 2021ല്‍ ടാറ്റ ധാരണയിലെത്തിയിരുന്നു. ടാറ്റ ടെലിസര്‍വീസസിന് കീഴില്‍ 132,000 കിലോമീറ്റര്‍ ഫൈബര്‍ നെറ്റ്‌വര്‍ക്കാണ് ഉള്ളത്. കടലിലൂടെയുള്ള 700,000 കിലോമീറ്റര്‍ സബ്-സീ നെറ്റ്‌വര്‍ക്കും ടാറ്റയ്ക്കുണ്ട്. ലോകത്തിലെ ഇന്റര്‍നെറ്റ് പാതയുടെ 30 ശതമാനവും ഈ നെറ്റ്‌വര്‍ക്കിലൂടെയാണ് കടന്നുപോവുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine