Begin typing your search above and press return to search.
കാന്താര്‍ ബ്രാന്‍ഡ്‌സ്; ആദ്യ 100ല്‍ സ്ഥാനം ഇടിഞ്ഞ് എല്‍ഐസി, മുന്നേറ്റമുണ്ടാക്കിയത് മൂന്ന് ഇന്ത്യന്‍ കമ്പനികള്‍
കാന്താര്‍ ബ്രാന്‍ഡ്‌സിന്റെ (Kantar Brandz) 2022 ലെ ഏറ്റവും മൂല്യവത്തായ ആഗോള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ആദ്യം നൂറില്‍ ഇന്ത്യയില്‍നിന്ന് ഇടം നേടിയത് നാല് കമ്പനികള്‍. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS), എച്ച്ഡിഎഫ്‌സി ബാങ്ക് (HDFC Bank), ഇന്‍ഫോസിസ് (Infosys), ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (LIC) എന്നിവയാണ് ഈ വര്‍ഷം ഗ്ലോബല്‍ ടോപ്പ് 100ല്‍ സ്ഥാനം നേടിയ ഇന്ത്യന്‍ കമ്പനികള്‍.
2021ല്‍ 58-ാം സ്ഥാനത്തായിരുന്ന ടിസിഎസ് 12 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 46-ാം സ്ഥാനത്തെത്തി. ബ്രാന്‍ഡ് മൂല്യത്തില്‍ 61 ശതമാനം വര്‍ധനവാണുണ്ടായത്. 50,349 മില്യണ്‍ ഡോളറാണ് ടിസിഎസ് ബ്രാന്‍ഡിന്റെ മൂല്യം. ഇന്‍ഫോസിസിന്റെ മൂല്യം 33,551 മില്യണ്‍ ഡോളറാണ്. 33 ശതമാനം വര്‍ധനവാണ് ഇന്‍ഫോസിസിന്റെ മൂല്യത്തിലുണ്ടായത്. അതേസമയം റിപ്പോര്‍ട്ട് അനുസരിച്ച് ടിസിഎസ് 'ദ ടോപ്പ് റൈസേഴ്സ്' പട്ടികയില്‍ ഇടം നേടി. പട്ടികയില്‍ സാംസങ്ങിന് ശേഷം ഏഷ്യാ പസഫിക് കമ്പനികളില്‍ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയാണ് ടിസിഎസ്.
എച്ച്ഡിഎഫ്സി ബാങ്കിന്റെ റാങ്ക് അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്നു, ബ്രാന്‍ഡ് മൂല്യം 35 ശതമാനം വര്‍ധിച്ചു. എന്നാല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ റാങ്ക് 19 സ്ഥാനങ്ങള്‍ ഇടിഞ്ഞ് 92 ല്‍ എത്തി. അതിന്റെ ബ്രാന്‍ഡ് മൂല്യം 2021 നെ അപേക്ഷിച്ച് 4 ശതമാനം കുറഞ്ഞു. മികച്ച ഇരുപത് ബിസിനസ് ട്രാന്‍സ്‌ഫോര്‍മേഷന്‍ കമ്പനികളില്‍ ടിസിഎസും ഇന്‍ഫോസിസും യഥാക്രമം 15ഉം 18ഉം സ്ഥാനത്താണ്. മൈക്രോസോഫ്റ്റാണ് ഒന്നാം സ്ഥാനത്തുള്ളത്.
കാന്താര്‍ ബ്രാന്‍ഡ്‌സിന്റെ മോസ്റ്റ് വാല്യൂബിള്‍ ഗ്ലോബല്‍ ബ്രാന്‍ഡ്‌സ് 2022 റാങ്കിംഗില്‍ ആപ്പിളാണ് ഒന്നാമതുള്ളത്. 947.1 ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യമുള്ള ആപ്പിള്‍ അതിന്റെ ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍, സേവന പോര്‍ട്ട്ഫോളിയോയിലുടനീളം വേറിട്ടുനില്‍ക്കുന്നു. രണ്ടാമതുള്ള ഗൂഗിളിന്റെ ബ്രാന്‍ഡ് മൂല്യം 79 ശതമാനം വര്‍ധിച്ച് 819.6 ബില്യണ്‍ ഡോളറിലെത്തി. 705.6 ബില്യണ്‍ ഡോളറിന്റെ ബ്രാന്‍ഡ് മൂല്യവുമായി ആമസോണ്‍ മൂന്നാം സ്ഥാനത്താണ്.
Next Story
Videos