ടിസിഎസ് നയിക്കാന്‍ ഇനി കെ കൃതിവാസന്‍; രാജേഷ് ഗോപിനാഥന്‍ പടിയിറങ്ങുന്നു

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) മാനേജിംഗ് ഡയറക്ടറും (എംഡി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) രാജേഷ് ഗോപിനാഥന്‍ രാജി വച്ചതായി കമ്പനി അറിയിച്ചു. തുടര്‍ന്ന് കമ്പനിയുടെ പ്രസിഡന്റ് കെ കൃതിവാസനെ പുതിയ സിഇഒ ആയി നിയമിച്ചു.

നയിക്കാന്‍

കൃതിവാസന്‍ നിലവില്‍ കമ്പനിയുടെ പ്രസിഡന്റും ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് (BFSI) ബിസിനസ് ഗ്രൂപ്പിന്റെ മേധാവിയുമാണ്.കൂടാതെ ടിസിഎസ് ടെക്‌നോളജി സൊല്യൂഷന്‍സ് എജിയുടെ സൂപ്പര്‍വൈസറി ബോര്‍ഡ്, ടിസിഎസ് ഐബെറോഅമേരിക്ക, ടിസിഎസ് അയര്‍ലണ്ട് എന്നിവിടങ്ങളിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് അദ്ദേഹം.

1989ല്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ ചേര്‍ന്ന കൃതിവാസന് 34 വര്‍ഷത്തിലേറെ പരിചയസമ്പത്തുണ്ട്. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും ഐഐടി കാണ്‍പൂരില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് മാനേജ്മെന്റ് എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്.

പടിയിറങ്ങുന്നത്

ടിസിഎസില്‍ 22 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷമാണ് മലയാളി കൂടിയായ രാജേഷ് ഗോപിനാഥന്‍ പടിയിറങ്ങുന്നത്. ആറ് വര്‍ഷം കമ്പനിയുടെ സിഇഒയും എംഡിയുമായിരുന്ന അദ്ദേഹം 2023 സെപ്റ്റംബര്‍ വരെ കമ്പനിയില്‍ തുടരും. അദ്ദേഹത്തിന്റെ ആറു വര്‍ഷക്കാലത്ത് കമ്പനിയുടെ വരുമാനം 73 ശതമാനവും അറ്റാദായം 65 ശതമാനവുമാണു വര്‍ധിച്ചത്. ഓഹരി വില 158 ശതമാനം ഉയര്‍ന്നു. ജീവനക്കാരുടെ എണ്ണം 3.9 ലക്ഷത്തില്‍ നിന്ന് 5.9 ലക്ഷമായി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it