ടിസിഎസ് എംഡിയും സിഇഒയുമായി രാജേഷ് ഗോപിനാഥ് തുടരും

അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് അദ്ദേഹത്തെ വീണ്ടും നിയമിച്ചത്
ടിസിഎസ് എംഡിയും സിഇഒയുമായി രാജേഷ് ഗോപിനാഥ് തുടരും
Published on

ഐടി ഭീമനായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും രാജേഷ് ഗോപിനാഥ് തുടരും. 2022 ഫെബ്രുവരി 21 മുതല്‍ 2027 ഫെബ്രുവരി 20 വരെ, അടുത്ത അഞ്ച് വര്‍ഷത്തേക്ക് അദ്ദേഹത്തെ വീണ്ടും നിയമിച്ചതായി ടിസിഎസ് അറിയിച്ചു. കമ്പനിയുടെ റിട്ടയര്‍മെന്റ് പ്രായ നയം അനുസരിച്ച് 2022 ഫെബ്രുവരി 21 മുതല്‍ 2024 മെയ് 19 വരെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും എക്സിക്യൂട്ടീവ് ഡയറക്ടറുമായി എന്‍ ഗണപതി സുബ്രഹ്മണ്യത്തെയും കമ്പനി വീണ്ടും നിയമിച്ചു.

'കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി രാജേഷ് ഗോപിനാഥനെ അഞ്ച് വര്‍ഷത്തേക്ക് വീണ്ടും നിയമിക്കുന്നതിനും പ്രതിഫല വ്യവസ്ഥകള്‍ക്കും കമ്പനി അംഗീകാരം നല്‍കിയിട്ടുണ്ട്,' ടിസിഎസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു.

രാജേഷ് ഗോപിനാഥന്‍ 2017 മുതല്‍ ടിസിഎസിന്റെ സിഇഒയും എംഡിയുമാണ്. ഈ കാലത്തിനിടയില്‍ മികച്ച നേട്ടമാണ് കമ്പനി നേടിയത്. 2017 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 17.6 ബില്യണില്‍ നിന്ന് 2021 സാമ്പത്തിക വര്‍ഷത്തില്‍ 22.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഈ കാലയളവില്‍, കമ്പനിയുടെ വിപണി മൂലധനം 14.19 ട്രില്യണ്‍ രൂപയായി (190 ബില്യണ്‍ ഡോളര്‍) വര്‍ധിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഗോപിനാഥന് 20.37 കോടി രൂപയും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സുബ്രഹ്മണ്യത്തിന് 16.1 കോടി രൂപയുമാണ് പ്രതിഫലമായി നല്‍കിയതെന്നും കമ്പനി വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com