ഐടി ലോകത്തെ രണ്ടാമനായി ടിസിഎസ്, കുതിച്ച് പാഞ്ഞ് ഇന്‍ഫോസിസ്

ലോകത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ഐടി കമ്പനിയായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്). 16.78 ബില്യണ്‍ ഡോളറാണ് ടിസിഎസിന്റെ മൂല്യം. ഏറ്റവും ശക്തവും മൂല്യവുമുള്ള ഐടി കമ്പനിയെന്ന പദവി അക്‌സന്‍ചര്‍ നിലനിര്‍ത്തി. തൊട്ട് പിന്നിലുള്ള ടിസിഎസിനെക്കാള്‍ ഇരട്ടിയിലധികമാണ് (36.19 ബില്യണ്‍ ഡോളര്‍) ഈ ഐടി ഭീമന്റെ ബ്രാന്‍ഡ് മൂല്യം.

ഐടി കമ്പനികളില്‍ ഏറ്റവും വേഗത്തില്‍ വളരുന്നത് ഇന്‍ഫോസിസ് ആണ്. ബ്രാന്‍ഡ് മൂല്യം 12.77 ശതമാനം ഉള്ള ഇന്‍ഫോസിസ് നിലവില്‍ മൂന്നാം സ്ഥാനത്താണ്. 2021ല്‍ 52 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. ബ്രാന്‍ഡ് വാല്യുവേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബ്രാന്‍ഡ് ഫിനാന്‍സ് ആണ് റാങ്കിംഗ് തയ്യാറാക്കിയത്.
ഇന്ത്യന്‍ കമ്പനികളായ ഇന്‍ഫോസിസും ടിസിഎസും ചേര്‍ന്ന് ഐബിഎമ്മിനെ നാലാം സ്ഥാനത്തേക്ക് (10.58 ബില്യണ്‍ ഡോളര്‍) പിന്തള്ളി. 34 ശതമാനത്തിന്റെ ഇടിവാണ് ഐബിഎമ്മിന്റെ മൂല്യത്തിലുണ്ടായത്. ഏഴാം സ്ഥാനത്തുള്ള വിപ്രോ, എട്ടാമതുള്ള എച്ച്‌സിഎല്‍ ടെക്ക് എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യന്‍ കമ്പനികള്‍. ആദ്യ ഇരുപത്തിയഞ്ചില്‍ മഹീന്ദ്ര (15), എല്‍&ടി ഇന്‍ഫോടെക്ക് (22) എന്നിവരും ഇടം നേടി. കൊവിഡ് കാലത്തും വലിയ വളര്‍ച്ചയാണ് ഇന്ത്യന്‍ ഐടി കമ്പനികള്‍ നേടിയത്.
അതേ സമയം ബ്രാന്‍ഡ് ഫിനാന്‍സ് പുറത്തിറക്കിയ ലോകത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ ആദ്യ 100ല്‍ ഇന്ത്യയില്‍ നിന്ന് ടാറ്റ മാത്രമാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു സ്ഥാനം ഇടിഞ്ഞ് 78ആമതാണ് ടാറ്റാ ഗ്രൂപ്പ് ഇപ്പോള്‍. ആദ്യ 500 ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇന്ത്യന്‍ സാന്നിധ്യം 1.39 ശതമാനം മാത്രമാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 236ആം സ്ഥാനത്താണ്. എസ്ബിഐ,




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it