ചായ വിലക്ക് കടുപ്പം കൂടുന്നു , കാരണങ്ങൾ ഇതാണ്

സാധാരണ ജനങ്ങളുടെ ഇഷ്ട പാനീയമായ ചായയുടെ വില ഉയരുകയാണ് . ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായതിനെ തുടര്ന്ന് ഓർത്തഡോക്സ് തേയിലയുടെ കയറ്റുമതി കുറഞ്ഞതാണ് അന്താരാഷ്ട്ര വിപണിയിൽ തേയിലയുടെ വില വർധിക്കാൻ പ്രധാന കാരണം. ഓർത്തോഡോക്സ് തേയിലയുടെ ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന രാജ്യം ശ്രിലങ്കയാണ്.

തേയിലയുടെ ലേലം നടക്കുന്ന കേന്ദ്രങ്ങളിൽ വലിയ വിലയ്ക്കാണ് ഓർത്തോഡോക്സ് ഇനം തേയില വിറ്റു പോകുന്നത്. ആഗസ്റ്റ് മാസം കിലോക്ക് ഒൻപത് രൂപവരെ വർധിച്ചു. സെപ്റ്റംബർ ഒക്ടോബർ മാസം ഇന്ത്യൻ തേയിലക്ക് കയറ്റുമതി ഡിമാൻഡ് വർധിച്ചതോടെ കിലോക്ക് 6 രൂപ വീണ്ടും വർധിച്ചു.

2021 ൽ സി ടി സി (CTC) തേയിലക്ക് ശരാശരി വില കിലോക്ക് 122 രൂപയിൽ നിന്ന് 137 രൂപയായി വർധിച്ചു. ഈ വർഷം ആദ്യ 5 മാസം ഉൽപ്പാദനം 16 ശതമാനം വർധിച്ചെങ്കിലും ജൂൺ, ജൂലൈ മാസങ്ങളിൽ ഉൽപ്പാദനം കുറഞ്ഞു.

ശ്രീലങ്ക കൂടാതെ കെന്യയിലും ഉൽപ്പാദനം കുറഞ്ഞത് അന്താരാഷ്ട്ര വിപണിയിൽ വില വർധിക്കാൻ കാരണമായി. ശ്രീലങ്കയിൽ ജനുവരി മുതൽ ജൂലൈ വരെ 18 % ഉൽപ്പാദനം മുൻ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്

ബംഗാൾ, അസം എന്നി സംസ്ഥാനങ്ങളിൽ തേയില തോട്ടങ്ങളിൽ വേതന വർധനവ് ഉണ്ടായതും തേയില വില വർധിപ്പിച്ചു. ഉൽപ്പാദന ചെലവ് ശരാശരി 14 -16 കിലോ വരെ കൂടിയിട്ടുണ്ട്. ഇന്ത്യൻ തേയിലക്ക് കയറ്റുമതി ഡിമാൻഡ് വർധിച്ചതോടെ ഓർത്തോഡോക്സ് ഗ്രേഡിന് കൊച്ചിയിൽ നടന്ന് ലേലത്തിൽ കഴിഞ്ഞ വാരം വില കിലോക്ക് 181 രൂപയായി ഉയർന്നു.

തേയില തോട്ടങ്ങളിൽ വേതന വർധനവ് ഉണ്ടായെങ്കിലും തേയില ഡിമാൻഡ് വർധിച്ചതും, വില വർധിച്ചതും കൊണ്ട് തേയില കമ്പനികളുടെ പ്രവർത്തന മാർജിനിൽ ഉണ്ടാകുന്ന വിടവ് നികത്താൻ കഴിയുമെന്ന് ഐ സി ആർ എ റേറ്റിംഗ്‌സ് അഭിപ്രായപെട്ടു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it