Begin typing your search above and press return to search.
രവി തേജ, ഉണ്ണി മുകുന്ദന്‍ ചിത്രം ഖിലാടി ഒടിടി റിലീസിനില്ല; വാര്‍ത്തകള്‍ തള്ളി നിര്‍മാതാക്കള്‍

രവി തേജ, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ മുന്‍നിരയിലെത്തുന്ന 'ഖിലാടി' തിയേറ്റര്‍ റിലീസ് ആയിരിക്കുമെന്ന് ഉറപ്പിച്ച് അണിയറക്കാര്‍. തെലുങ്കില്‍ ഏറെ പ്രതീക്ഷകളോടെയെത്തുന്ന ഈ ചിത്രം മെയ് 28ന് ആണ് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്.
സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഇതോടെ ചിത്രം തിയേറ്ററുകളില്‍ മാത്രമേ റിലീസ് ചെയ്യൂവെന്ന് നിര്‍മ്മാതാക്കള്‍ തന്നെ അറിയിപ്പുമായി എത്തുകയായിരുന്നു.
രവി തേജ, ഉണ്ണി മുകുന്ദന്‍, അര്‍ജുന്‍ സര്‍ജ, നികിതിന്‍ ധീര്‍, അനസുയ,മീനാക്ഷി ചൗധരി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏപ്രില്‍ രണ്ടാം വാരത്തിലായാരുന്നു പുറത്തിറങ്ങിയത്. ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രമേശ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡിംപിള്‍ ഹ്യാട്ടിയാണ് നായിക. സത്യനാരായണ കൊനേരുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വമ്പന്‍ താരനിരയും ബിഗ്ബജറ്റും തന്നെയാണ് സിനിമ തിയേറ്റര്ഡ റിലീസിന് മാത്രം വിടാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് വാര്‍ത്ത.
Next Story