അമേരിക്കന്‍ വമ്പന്‍ ഇന്ത്യയില്‍ ജീവനക്കാരെ തേടുന്നു, ഒടുവില്‍ വരവ് ഉറപ്പാക്കിയോ? ഒഴിവ് ഈ മേഖലകളില്‍!

വിവിധ തസ്തികകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?
Tesla Y Model
Published on

ലോകത്തെ മുന്‍നിര വ്യവസായി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ല ഇന്ത്യയില്‍ ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. ഫുള്‍ടൈം, പാര്‍ട്ട് ടൈം വിഭാഗത്തിലെ തൊഴിലവസരങ്ങളെ കുറിച്ച്‌ സാമൂഹ്യമാധ്യമമായ ലിങ്കഡ്ഇന്നില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. യു.എസ് സന്ദര്‍ശനത്തിനിടെ മസ്‌കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പോസ്റ്റ് എന്നതാണ് ശ്രദ്ധ നേടുന്നത്. ഇതോടെ ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ വരവ് വൈകിയേക്കില്ല എന്ന സൂചനയാണ് ലഭിക്കുന്നത്‌. ഇന്ത്യയില്‍ കാര്‍ നിര്‍മിക്കാന്‍ ഏറെക്കാലമായി ടെസ്ല താത്പര്യം കാണിക്കുന്നുണ്ടെങ്കിലും ഇന്ത്യ ഇതു വരെ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാല്‍ പുതിയ കൂടിക്കാഴ്ചയോടെ കാര്യങ്ങളില്‍ അയവ് വന്നതായാണ് പ്രതീക്ഷകള്‍.

കസ്റ്റമര്‍ സപ്പോര്‍ട്ട് , ബിസിനസ് സപ്പോര്‍ട്ട്, ഓപ്പറേഷന്‍സ് ഉള്‍പ്പെടെ 13 തസ്തികകളിലാണ് ടെസ്‌ല ജീവനക്കാരെ തേടുന്നത്. മുംബൈ, ഡല്‍ഹി കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കേണ്ടി വരിക.

ഒഴിവുകള്‍ ഈ മേഖലകളില്‍

  • ബിസിനസ് ഓപ്പറേഷന്‍സ് അനലിസ്റ്റ് വിഭാഗത്തില്‍ മിഡ് സീനിയര്‍ ലെവലില്‍ ഫുള്‍ടൈം ജീവനക്കാരെയാണ് നേടുന്നത്.

  • കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗത്തില്‍ എന്‍ട്രി ലെവലില്‍ ഫുള്‍ടൈം ജീവനക്കാരുടെ ഒഴിവുണ്ട്.

  • ഓര്‍ഡര്‍ ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ് വിഭാഗത്തില്‍ മിഡ്-സീനിയര്‍ ലെവലില്‍ മുഴുവന്‍ സമയ ജീവനക്കാരെയാണ് നോക്കുന്നത്.

  • ടെസ്‌ല അഡൈ്വസര്‍ എന്ന പോസ്റ്റിലേക്ക് മുംബൈയിലേക്കും ഡല്‍ഹിയിലേക്കും ഉദ്യോഗാര്‍ത്ഥികളെ അന്വേഷിക്കുന്നുണ്ട്.

  • കണ്‍സ്യൂമര്‍ എന്‍ഗേജ്‌മെന്റ് മാനേജര്‍ തസ്തികയില്‍ മിഡ് ലെവല്‍ വിഭാഗത്തില്‍ മുഴുവന്‍ സമയ ജീവനക്കാരെയാണ് കമ്പനിക്ക് ആവശ്യം.

  • ഇന്ത്യ സെയില്‍സ് അഡൈ്വസര്‍ വിഭാഗത്തിലും ഫുള്‍ ടൈം ജീവനക്കാരെ ആവശ്യമുണ്ട്.

  • സര്‍വീസ് ടെക്‌നീഷ്യന്‍, പാര്‍ട്‌സ് അഡൈ്വസര്‍, സര്‍വീസ് മാനേജര്‍, സ്റ്റോര്‍ മാനേജര്‍, സര്‍വീസ് അഡൈ്വസര്‍, ബിസിനസ് ഓര്‍ഡര്‍ അനലറ്റിക്‌സ് എന്നീ വിഭാഗത്തില്‍ ഫുള്‍ടൈം ജീവനക്കാരെയും ഡെലിവറി ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ് വിഭാഗത്തില്‍ പാര്‍ട്ട് ടൈം ജീവനക്കാരെയുമാണ് കമ്പനി തേടുന്നത്.

ടെസ്‌ലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ടത്. ഒഴിവുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലിങ്ക്ഡ് ഇന്നിലും നല്‍കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com