

അമേരിക്കന്‍ വൈദ്യുതകാര്‍ നിര്‍മാതാക്കളായ ടെസ്‌ല അധികം താമസിയാതെ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നുമെന്ന് സി.ഇ.ഒ ഇലോണ്‍ മസ്‌ക്. പ്രധാനമന്ത്രിയുടെ യു.എസ് പര്യടനത്തിനിടെ നടന്ന കൂടികാഴ്ചയ്ക്കു ശേഷമാണ് മസ്‌കിന്റെ പ്രസ്താവന.
സോളാര്‍ പവര്‍, സ്റ്റേഷനറി ബാറ്ററി പാക്ക്, ഇലക്ട്രിക് വെഹിക്കിള്‍സ് തുടങ്ങിയവയുള്‍പ്പെടുന്ന സുസ്ഥിര ഊര്‍ജത്തില്‍ ഇന്ത്യയുടെ ഭാവി ശോഭനമാണെന്നും മസ്‌ക് പറഞ്ഞു. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്‍ര്‍നെറ്റ് സര്‍വീസ് ഇന്ത്യയിലേക്കും കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയും മസ്‌ക് പങ്കുവച്ചു.
'മോദി ഫാന്‍'
താനൊരു മോദി ഫാനാണെന്നും ഇന്ത്യയുടെ ഭാവിയെ കുറിച്ച് അവിശ്വസനിയാമാം വിധം ആവേശഭരിതനാണെന്നും പറഞ്ഞ മസ്‌ക് ലോകത്തിലെ മറ്റൊരു രാജ്യത്തേക്കാളും വളര്‍ച്ചാ സാധ്യതയാണ് ഇന്ത്യയ്ക്ക് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ കാര്യത്തില്‍ അതീവശ്രദ്ധാലുവാണ്. അതുകൊണ്ടാണ് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഞങ്ങളോട് ആവശ്യപ്പെടുന്നതെന്നും കൂടികാഴ്ചയ്ക്ക് ശേഷം മസ്‌ക് പറഞ്ഞു.
വൈദ്യുത വാഹന രംഗത്ത് ഇന്ത്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും നിക്ഷേപമിറക്കുന്നതിനും മസ്‌കിനെ മോദി ക്ഷണിച്ചതായി ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യ വക്താവും ട്വീറ്റ് ചെയ്തിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine