5 ജി സ്പെക്ട്രം ലേലം 2022ഫെബ്രുവരിയിൽ; കേന്ദ്ര ടെലികോം മന്ത്രി

വിവര സാങ്കേതിക രംഗത്ത് വൻവിപ്ലവം സൃഷ്ടിക്കുമെന്ന് കരുതുന്ന 5 ജിയുടെ വരവിനു മുന്നോടിയായിയുള്ള 5 ജി സ്പെക്ട്രം ലേലം 2022 ഫെബ്രുവരിയിൽ നടക്കും. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.5ജി യുടെ വരവോടെ ഇന്ത്യയുടെ സാങ്കേതിക രംഗത്ത് മാത്രമല്ല വിപണിയിലും വൻ മാറ്റമാണ് വരാൻ പോകുന്നത്.ഇന്റർനെറ്റ് ഓരോ ജീവിതത്തിലും നില ഉറപ്പിച്ചു നിൽക്കുമ്പോൾ അതിവേഗത്തിലുള്ള ഇന്റർനെറ്റ്‌ കൈമാറ്റം വലിയ പ്രതീക്ഷയോടെയാണ് രാജ്യം കാണുന്നത്.

ക്യാബിനറ്റ് അംഗീകരിച്ച ടെലികോം പരിഷ്കരണ പദ്ധതി നിലവിലുള്ള കമ്പനികളുടെ നിലനിൽപ്പിന് പര്യാപ്തമാണെന്ന് മന്ത്രി പറഞ്ഞു.ടെലികോം രംഗത്ത് കൂടുതൽ പരിഷ്കാരങ്ങളും ഘടനാപരമായ മാറ്റങ്ങളും വരും. ഈ രംഗത്തേക്ക് കൂടുതൽ കമ്പനികൾ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമ്മർദ്ദത്തിലായ ടെലികോം മേഖലയ്ക്കായുള്ള ബ്ലോക്ക്ബസ്റ്റർ റിലീഫ് പാക്കേജിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകിയിരുന്നു.
അതിൽ കമ്പനികൾക്ക് നിയമപരമായ കുടിശ്ശിക അടയ്ക്കുന്നതിൽ നിന്ന് നാല് വർഷത്തെ ഇടവേള, വായു തരംഗങ്ങൾ പങ്കിടാനുള്ള അനുമതി, നികുതി അടക്കാനുള്ള ഒരു പുതിയ സമവാക്യം,ഓട്ടോമാറ്റിക് റൂട്ടിലൂടെയുള്ള വിദേശ നിക്ഷേപം എന്നിവ ഉൾപ്പെടുന്നു.
പരിഷ്കരണ പാക്കേജുകൾ, കമ്പനികൾ തമ്മിലുള്ള മത്സരം, അവരുടെ നിലനിൽപ്പ്‌ എന്നിവക്ക് ഗുണകര മായി ഇത് മാറുമെന്ന് മന്ത്രി പറഞ്ഞു.
മൂന്ന് പ്രമുഖ കമ്പനികൾ സ്പെക്ലേട്രം ലേലത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി മന്ത്രി പറഞ്ഞു.
2017ലാണ് ഇന്ത്യയിൽ 5ജി നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിച്ചത്.വിശദ പഠനത്തിനായി എ ജെ പോൾ രാജിന്റെ നേതൃത്വത്തിൽ ഒമ്പതംഗ 5ജി സ്റ്റീയറിങ് കമ്മിറ്റിയെയും നിയോഗിച്ചിരുന്നു.2025ഓടെ 7കോടി 5ജി കണക്ഷനുകളും
2035ഓടെ 1ട്രില്ല്യൺ ഡോളറിന്റെ സാമ്പത്തിക നേട്ടവും ഇന്ത്യ പ്രതീക്ഷിക്കുന്നു.


Related Articles
Next Story
Videos
Share it