സൂര്യകാന്തി പൂക്കുന്നതും കാത്ത്...

ഡല്‍ഹിക്ക് ട്രെയിനില്‍ പോകുന്ന അവസരങ്ങളില്‍ കര്‍ണാടകം, ആന്ധ്ര സ്റ്റേഷനുകള്‍ കടക്കുമ്പോള്‍ ട്രാക്കിന്റെ ഇരു വശവും സൂര്യകാന്തി വിടര്‍ന്ന് നില്‍ക്കുന്നത് മനോഹരമായ കാഴ്ചയാണ്. കേരളത്തില്‍ അധികം കാണാന്‍ കഴിയില്ലെങ്കിലും സൂര്യകാന്തി മലയാളികള്‍ക്കും വളരെ പ്രിയമാണ്. വാനമ്പാടി എസ് ജാനകിക്ക് ആദ്യ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടികൊടുത്തതും പ്രിയപ്പെട്ട കവി വയലാറിന്റെ 'സൂര്യ കാന്തി, സൂര്യ കാന്തി സ്വപ്നം കാണുവതാരെ..' എന്ന മനോഹരമായ വരികള്‍ എം എസ് ബാബുരാജ് ചിട്ടപ്പെടുത്തിയപ്പോളാണ്.

നമ്മുടെ രാജ്യത്ത് പാം ഓയില്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന എണ്ണ സൂര്യകാന്തി എണ്ണയാണ്. അതിന്റെ 90 ശതമാനം ആവശ്യവും നിറവേറ്റപ്പെടുന്നത് ഇറക്കുമതിയിലൂടെയാണ്. റഷ്യ -യുക്രയ്ന്‍ യുദ്ധം ആരംഭിച്ചതോടെ സൂര്യകാന്തി എണ്ണയുടെ വിലയും കുതിച്ചുയരാന്‍ തുടങ്ങി. നമുക്ക് ഒരു വര്‍ഷം വേണ്ട 23 -23 ലക്ഷം ടണ്‍ സൂര്യകാന്തി യുടെ 70 ശതമാനം യുക്രയ്‌നില്‍ നിന്നും, 20 % റഷ്യയില്‍ നിന്നും ബാക്കി അര്‍ജെന്റീന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് ലഭിക്കുന്നത്. യുക്രയ്‌നിനും, റഷ്യയും സംയുക്തമായി ഒരു വര്‍ഷം കയറ്റുമതി ചെയ്യുന്നത്ത് 100 ലക്ഷം ടണ്ണാണ്.
ഇന്ത്യയിലെ ഭക്ഷ്യ എണ്ണ മില്ലുകള്‍ക്ക് 30 മുതല്‍ 45 ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് ഉള്ളത്. നിലവിലെ സാഹചര്യത്തില്‍ അര്‍ജന്റീനയെ കൂടുതല്‍ ആശ്രയിക്കേണ്ടി വരും. അവര്‍ക്ക് നമുക്കാവശ്യമായ സൂര്യകാന്തി എണ്ണ നല്കാന്‍ കഴിയില്ലന്ന് ക്രിസില്‍ റേറ്റിംഗ്സ് വിലയിരുത്തുന്നു. മറ്റ് ഭക്ഷ്യ എണ്ണകളുടെ വിലയും വര്‍ധിച്ചത് നമ്മുടെ ഭക്ഷ്യ വില പിടിച്ചു നിര്‍ത്താന്‍ പ്രതിസന്ധി സൃഷ്ടിക്കും. ബ്രസീലില്‍ സോയാബീന്‍ ഉല്‍പാദനം കുറഞ്ഞത് സോയാബീന്‍ എണ്ണയുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. മലേഷ്യ, ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങള്‍ പാം ഓയില്‍ കയറ്റുമതി കുറച്ചത് പാം ഓയില്‍ വിലക്കയറ്റത്തിനും കാരണമായി
സൂര്യകാന്തി ഉല്‍പാദനം
ഭക്ഷ്യ സുരക്ഷക്ക് എണ്ണ കുരു ഉല്‍പാദനവും സൂര്യകാന്തി യുടെ ഉല്‍പാദനവും വര്‍ധിപ്പിക്കുകയാണ് ശ്വാശ്വത പരിഹാരമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. 2021 ആഗസ്തില്‍ പുതിയ ഓയില്‍ പാം ദൗത്യത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം ആന്‍ഡമാന്‍ നിക്കോബാര്‍, വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ കൂടുതല്‍ എണ്ണപ്പന കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതി. 2025 -26 -ാടെ 6.5 ലക്ഷം ഹെക്ടറില്‍ അധികമായ എണ്ണ പന കൃഷി നടത്തും. പാം ഓയില്‍ ഉല്‍പാദനം 11.20 ലക്ഷം ടണ്ണായി ഉയര്‍ത്താനാണ് ശ്രമം. നിലവില്‍ 3.70 ലക്ഷം ഹെക്ടറിലാണ് ഓയില്‍ പാം കൃഷി നടത്തുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് ടോമാറിന്റെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന കൃഷി മന്ത്രി മാരുടെയും, ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ 10 ല്‍ പ്പരം സംസ്ഥാനങ്ങളില്‍ സൂര്യകാന്തി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ഉത്തര്‍ പ്രദേശ് , കര്‍ണാടകം, ആന്ധ്ര പ്രദേശ്, തമിഴ് നാട്, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ അതില്‍ പെടും.
ഹരിത വിപ്ലവം അരിയിലും ഗോതമ്പിലും മാത്രം കേന്ദ്രികൃത മായതിനാല്‍ പയറു വര്‍ഗങ്ങളിലും, എണ്ണ കുരു ഭക്ഷ്യ എണ്ണ യിലും സ്വയം പര്യാപ്തത നേടാം കഴിയാതെ പോയി. ഇന്ത്യ പയറുവര്ഗങ്ങളുടെ ഏറ്റവും വലിയ ഉല്‍പാദക രാഷ്ട്രവും അതേ സമയം ഇറക്കുമതി ചെയ്യുന്ന രാഷ്ട്രവുമാണ്. ഉല്‍പാദന ക്ഷമത മറ്റ് രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യമ്പോള്‍ വളരെ പിന്നിലാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഈ വര്‍ഷം 14 ഹൈബ്രിഡ് എണ്ണ കുരുക്കളും, 25 പയറു വര്‍ഗ്ഗങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 2021 - 2022 പാം ഓയില്‍, സൂര്യകാന്തി എണ്ണ, സോയാ ബിന്‍ എണ്ണ എന്നിവയുടെ ദൗര്‍ലഭ്യവും, വിലക്കയറ്റവും ആഭ്യന്തര അടിയന്തരമായി ഉല്‍പാദനം വര്ധികപിക്കുന്നതിനുള്ള നയങ്ങളിലേക്ക് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത് . ഇന്ത്യ ഒട്ടാകെ സൂര്യകാന്തി, എണ്ണ പനകള്‍ കൂടുതലായി കാണപ്പെടുന്ന നാളുകള്‍ക്കായി കാത്തിരിക്കാം.


Related Articles
Next Story
Videos
Share it