Begin typing your search above and press return to search.
സിമന്റ് വില കുറയുന്നില്ല; വിപണിയിൽ ഇപ്പോഴും 500 മുതൽ!
സിമന്റ് വില ഇപ്പൊഴും 500 രൂപ മുതലാണ് വിപണിയിൽ. മൂന്ന് നാലുമാസം മുമ്പ് 425 രൂപ മുതൽ 450 രൂപ വരെ ആയിരുന്ന സിമന്റാണ് ഇപ്പോൾ ഇത്രയും വില കൂടി നിൽക്കുന്നത്.ഇതിന് തൊട്ടുമുമ്പ് 325 മുതൽ 350രൂപ വരെയായിരുന്നു സിമന്റിന്റെ വില.
തിരുവനന്തപുരത്തു ലഭിക്കുന്ന ഡാൽമിയ, ശങ്കർ, രാംകോ, എന്നിവയുടെവിലയെല്ലാം ഇതേ രീതിയിൽ തന്നെയാണ്.കേരളത്തിലെ സിമന്റായ മലബാർ സിമന്റിന്റെ വിലയും വ്യത്യസ്തമല്ല!
സിമൻറ് വില പെട്ടെന്ന് ഇത്രയും കൂടി നിൽക്കുന്നത് നിർമാണമേഖലയെ മുഴുവൻ ബാധിച്ചതായി കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന എനാർക്ക് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ സിബി പറയുന്നു. പലപ്പോഴും കെട്ടിടം നിർമ്മിക്കുന്നവരുമായി കരാറിലേർപ്പെട്ട ശേഷമാണ് വില കൂടുന്നത്.
കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തു വിതരണക്കാർക്ക് സിമൻറ് കമ്പനികൾ ബിൽ ഡിസ്കൗണ്ട് സംവിധാനം നൽകിയിരുന്നെങ്കിലും അത് ഇപ്പോഴില്ല ഇത് ബന്ധപ്പെട്ടവരെ വ്യാപാരികൾ ധരിപ്പിച്ചെങ്കിലും ഇതുവരെ അതിൻറെ ഫലം ഉണ്ടായിട്ടില്ലന്ന് നെയ്യാറ്റിൻകരയിലെ സിമെന്റ് വ്യാപാരിയായ ബാലു പറയുന്നു. ഇതിനിടയിൽ ഏതാനും ആഴ്ച്ചകൾക്ക് മുൻപാണ് മന്ത്രി പി രാജീവ് സിമന്റ് കമ്പനികളുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയത്.
ചർച്ച നടന്നെങ്കിലും ഉപഭോക്താക്കൾക്ക് അതിന്റെ പ്രയോജനം ലഭിച്ചില്ലെന്ന് നിർമ്മാണ മേഖലയിൽ കോൺട്രാക്ടർ ആയി പ്രവർത്തിക്കുന്ന രഘു സൂചിപ്പിക്കുന്നു. ബാങ്ക് വായ്പ്പ എടുത്തും വീട് നിർമ്മിക്കുന്ന വിഭാഗങ്ങളെ ഇത് കുറച്ചൊന്നുമല്ല ബാധിക്കുന്നത്. കൊറോണക്ക് പുറമെ ഇന്ധന വില കൂടി നിൽക്കുന്നതും മറ്റും ആണ് വില കൂടി നിൽക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Next Story
Videos