

രോഗികൾക്ക് ആശ്വാസവുമായി 39 മരുന്നുകളുടെ വില കുറയുന്നു. കാൻസറിന് എതിരെയുള്ള മരുന്നുകൾ, പ്രമേഹം, ആന്റി വൈറൽ, ആൻറി ബാക്ടീരിയൽ മരുന്നുകൾ, ആന്റി റിട്രോവൈറൽ മരുന്നുകൾ, ക്ഷയത്തിനു എതിരെയുള്ള മരുന്നുകൾ, കോവിഡ് ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവയുൾപ്പെടെയാണ് ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി വില കുറക്കാൻ തീരുമാനിച്ചത്.
ഇന്ത്യൻ ആരോഗ്യ ഗവേഷണ കൗൺസിലിൽ (ഐസിഎംആർ) നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.16 ഉപയോഗം കുറഞ്ഞ മരുന്നുകൾ നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്.
മറ്റ് അവശ്യ മരുന്നുകളെ ക്കുറിച്ച് പഠിച്ചു റിപ്പോർട്ട് നൽകാൻ സ്റ്റാൻഡിംഗ് നാഷണൽ മെഡിസിൻ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ആരോഗ്യ ഗവേഷണ വിഭാഗം സെക്രട്ടറിയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഡയറക്ടർ ജനറലുമായ ബൽറാം ഭാർഗവയുടെ നേതൃത്വത്തിലുള്ള സമിതി ഇത് സംബന്ധിച്ചുള്ള തീരുമാനമെടുക്കും.
മരുന്നുകളുടെ വില കുറക്കാൻ എടുത്ത തീരുമാനം സ്വാഗതാർഹമാണന്നു ഫർമസിസ്റ്റും തെറാടെക്ക് മെഡിക്കൽ സൊല്യൂഷൻസ് എംഡിയുമായ ജിൽസ് ഡാനിയൽ പറഞ്ഞു.വർഷങ്ങളായി ഈ മരുന്നുകൾ തുടർച്ചയായി കഴിക്കുന്ന രോഗികൾക്ക് ഇത് പ്രയോജനപ്പെടും.
എന്നാൽ ഈ മരുന്നുകളുടെ നിർമ്മാണരംഗത്തും റിസെർച്ച് ചെയ്യുകയും ചെയ്യുന്ന കമ്പനികൾക്ക് അതിനനുസരിച്ചുള്ള ആനുകൂല്ല്യങ്ങൾ കൂടി നൽകിയാൽ മാത്രമേ വില കുറവ് കമ്പനികൾക്ക് താങ്ങാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine