കഴിഞ്ഞ ദശകത്തില്‍ ഏറ്റവുമധികം ഡിവിഡന്റ് നല്‍കിയ കമ്പനികള്‍ ഇവയാണ്!

കഴിഞ്ഞ ദശാബ്ദത്തില്‍ നിക്ഷേപകര്‍ക്ക് ഏറ്റവുമധികം ഡിവിഡിന്റ് നല്‍കിയ കമ്പനികള്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍ നിന്നും ആയിരുന്നുവെന്നു ഒരു പഠനം ചൂണ്ടിക്കാട്ടി. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷം ഏറ്റവുമധികം ലാഭമുണ്ടാക്കിയത് ഓയില്‍ & ഗ്യാസ് മേഖലയിലുള്ള കമ്പനികളായിരുന്നു.

മോത്തിലാല്‍ ഓസ്വാള്‍ നടത്തിയ പഠനത്തില്‍ 186 കമ്പനികള്‍ 2010നും 2020 സാമ്പത്തിക വര്‍ഷത്തിനുമിടയില്‍ നേടിയ ലാഭവും ഡിവിഡണ്ടും ആയിരുന്നു പരിഗണിച്ചിരുന്നത്.
ലാഭത്തിന്റെ ഒരു വിഹിതം നിക്ഷേപകര്‍ക്ക് കമ്പനികള്‍ കൊടുക്കുന്നതാണ് ഡിവിഡിന്റ്. ബാക്കി വരുന്ന ലാഭം കമ്പനികള്‍ തങ്ങളുടെ തുടര്‍നിക്ഷേപത്തിനും വളര്‍ച്ചക്കും ഉപയോഗിക്കുന്നു.

ഈ 186 കമ്പനികള്‍ നല്‍കിയ ശരാശരി ഡിവിഡന്റ് 41 ശതമാനവും വാര്‍ഷിക വരുമാനം അവരുടെ ഓഹരികകളുടെ 8 ശതമാനവുമായിരുന്നു.

ഐടി, ഓയില്‍ മേഖലകള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഡിവിഡിന്റ് കഴിഞ്ഞ 10 വര്‍ഷം നല്‍കിയത് മൈനിങ്, കണ്‍സ്യൂമര്‍, യൂട്ടിലിറ്റിസ്, ഓട്ടോ എന്നി മേഖലകളിലെ കമ്പനികളാണ്.

നേടിയ ലാഭത്തില്‍ ഏറ്റവും കൂടുതല്‍ പങ്കു വെച്ചതില്‍ ഒന്നാം സ്ഥാനം ഓയില്‍ & ഗ്യാസ് കമ്പനികള്‍ക്കാണ്. ടെക്‌നോളജി കമ്പനികള്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ െ്രെപവറ്റ് ബാങ്കുകള്‍ ആണ് മൂന്നാമത്. തുടര്‍ന്നുള്ള സ്ഥാനത്തു മൈനിങ്, ഓട്ടോ, കണ്‍സ്യൂമര്‍ കമ്പനികളാണ്.

സുസ്ഥിര പേഔട്ടുകള്‍ നിക്ഷേപകരുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നുവെന്നു മാത്രമല്ല ആരോഗ്യകരമായ ബിസിനസ്സ് നടത്താനും സഹായിക്കുന്നുവെന്നു ബ്രോക്കറേജ് ചൂണ്ടിക്കാട്ടി.

കൂടാതെ ഷെയര്‍ഹോള്‍ഡര്‍ വരുമാനം പരമാവധി മെച്ചപ്പെടുത്താന്‍ മാനേജ്മന്റ് ശ്രദ്ധിക്കുന്നു.

ഡിവിഡന്റ് നല്‍കുന്നത് ഓഹരികളുടെ പ്രകടനത്തില്‍ ഒരു നിര്‍ണായക പങ്ക് വഹിക്കുണ്ടെന്നു പഠനം വ്യക്തമാക്കി.

പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ഡിവിഡന്റ് നല്‍കുകയും (40 ശതമാനത്തില്‍ കൂടുതല്‍) ഉയര്‍ന്ന വരുമാന വളര്‍ച്ചയുമുള്ള (12.5% ത്തില്‍ കൂടുതല്‍) കമ്പനികള്‍ക്ക് 20 ശതമാനത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനം കിട്ടുന്നുണ്ട്.

നിരവധി ഐടി, കണ്‍സ്യൂമര്‍ മേഖലകളില്‍ നിന്നുള്ള കമ്പനികള്‍ ഈ വിഭാഗത്തില്‍ പെടുന്നുണ്ട്.

കുറഞ്ഞ ഡിവിഡന്റ് നല്‍കുന്നവരും ദുര്‍ബലമായ വരുമാന വളര്‍ച്ചയുള്ള കമ്പനികളും നേടിയ വാര്‍ഷിക വരുമാനം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 5.7 ശതമാനം മാത്രമാണ് എന്ന് കാണാം.

ഉയര്‍ന്ന പേഔട്ടുകള്‍ ഉള്ള സ്‌റ്റോക്കുകളും (40 ശതമാനത്തില്‍ കുറവ്) എന്നാല്‍ ദുര്‍ബലമായ വരുമാന വളര്‍ച്ചയുമുള്ള (12.5 ശതമാനത്തില്‍ കുറവ്) കമ്പനികള്‍ നേടിയ ശരാശരി വാര്‍ഷിക വരുമാനം 8 ശതമാനം മാത്രമാണ്. മിക്ക പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്‌റ്റോക്കുകളും ഈ വിഭാഗത്തില്‍ പെടുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it