

അടുത്തിടെ ഒരാള്‍ എന്നോട് ചോദിച്ച ഒരു സംശയമുണ്ട്. അദ്ദേഹം ഒരു വിദേശ കമ്പനിക്ക് ഇന്ത്യയിലുള്ള സ്ഥാപനങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുകയും ബന്ധപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അതിന് വിദേശ കമ്പനിയില്‍നിന്ന് കമ്മീഷന്‍ ലഭിക്കാറുണ്ട്. ഒരു സാധനവും സപ്ലൈ ചെയ്യുന്നില്ല. അങ്ങനെയെങ്കില്‍ GSTഅടയ്ക്കേണ്ടതുണ്ടോ? ഇതായിരുന്നു സംശയം.
ഉത്തരം വിശദമായി പറയാം. ജിഎസ്ടിക്ക് കീഴിലെ ഒരു സെപ്ലെയാണ് ഇവിടെ ചെയ്യുന്നത്. ഇന്റര്‍മീഡിയറി സര്‍വീസ് എന്ന വിഭാഗത്തില്‍ പെടുന്ന ബ്രോക്കര്‍ സര്‍വീസിന്റെ സപ്ലൈ. IGSTആക്റ്റിന്റെ സെക്ഷന്‍ 2(13) പ്രകാരം ബ്രോക്കര്‍ സര്‍വീസിനെ ഒരു 'ഇന്റര്‍മീഡിയറി' സര്‍വീസ് ആയാണ് കണക്കാക്കുന്നത്.
ഇന്റര്‍മീഡിയറി സര്‍വീസ് എന്നാല്‍ എന്ത് എന്ന് IGST ആക്റ്റിന്റെ സെക്ഷന്‍ 2(13)ല്‍ പറയുന്നു.
'രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഗുഡ്സ്/സര്‍വീസ്/സെക്യൂരിറ്റി സപ്ലൈ 'ഫസിലിറ്റേറ്റ്' അല്ലെങ്കില്‍ 'അറേഞ്ച്' ചെയ്യുന്ന ബ്രോക്കര്‍ അല്ലെങ്കില്‍ ഏജന്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തി' എന്നതാണ് ആ സെക്ഷനില്‍ 'ഇന്റര്‍മീഡിയറി' എന്നതിന് നല്‍കിയിരിക്കുന്ന നിര്‍വചനം. സ്വയമേവ ഗുഡ്സ്/സര്‍വീസ്/സെക്യൂരിറ്റി സപ്ലൈ ചെയ്യുന്ന വ്യക്തികളെ ഇന്റര്‍ മീഡിയറി ആയി കണക്കാക്കുകയില്ല എന്നും ആ സെക്ഷനില്‍ പറയുന്നു.
ഫെസിലിറ്റേറ്റ് ചെയ്യുകയെന്നാല്‍ സാധ്യവും സുഗമവും ആക്കി നല്‍കുക. അറേഞ്ച് ചെയ്യുകയെന്നാല്‍ ഏര്‍പ്പാടുചെയ്യുക. മറ്റു രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഇടപാട് നടത്താന്‍ സൗകര്യമൊരുക്കി നല്‍കുന്ന വ്യക്തിയാണ് ഇന്റര്‍മീഡിയറി. ഇന്റര്‍മീഡിയറി നല്‍കുന്ന ഈ സൗകര്യമൊരുക്കല്‍ സേവനമാണ് ഇന്റര്‍മീഡിയറി സര്‍വീസ്.
താങ്കള്‍ ചെയ്യുന്നത് വിദേശ കമ്പനിക്ക് ഇന്ത്യയിലുള്ള കമ്പനികളുമായി ഇടപാട് നടത്തുവാന്‍ സൗകര്യവും സാഹചര്യവും ഒരുക്കിക്കൊടുക്കുക എന്ന സേവനമാണ് എന്ന് ചോദ്യത്തില്‍ പറയുന്നുണ്ടല്ലോ. അതിനാല്‍ താങ്കള്‍ ചെയ്യുന്ന സേവനം ഒരു ഇന്റര്‍മീഡിയറി സര്‍വീസ് ആണ്.
ഒരു പ്രധാന സര്‍വീസിന്റെ എന്തെങ്കിലും ഭാഗമോ അത് മുഴുവനായുമോ സബ്-കോൺട്രാക്ട് ചെയ്തു നല്‍കുന്നതോ, ഔട്ട്സോഴ്സ് ചെയ്യുന്നതോ ആയ സാഹചര്യങ്ങളില്‍ ആ സബ്-കോണ്ട്രാക്റ്റര്‍ അല്ലെങ്കില്‍ ഔട്ട്സോഴ്സ് ചെയ്തുവാങ്ങിയ വ്യക്തി നല്‍കുന്ന സര്‍വീസുകള്‍ ഇന്റര്‍മീഡിയറി സര്‍വീസ് ആയി കണക്കാക്കുകയില്ല.
കാരണം അയാള്‍ അവിടെ സ്വയമേവ ഒരു സര്‍വീസ് സപ്ലൈ ചെയ്യുകയാണ്. കേവലം മറ്റു രണ്ടു വ്യക്തികളുടെ ഇടപാട് നടത്താന്‍ സൗകര്യമൊരുക്കിക്കൊടുക്കുകയല്ല.
CBICപുറപ്പെടുവിച്ച Circular No. 159/15/2021GST dated2009-2021 എന്ന സര്‍ക്കുലര്‍ ഇന്റര്‍മീഡിയറി സര്‍വീസ് എന്നാല്‍ എന്ത് എന്നതിനെക്കുറിച്ച് വിശദമായി പറയുന്നു. എല്ലാ ബിസിനസുകാരും പ്രൊഫഷണലുകളും ആ സര്‍ക്കുലര്‍ വായിച്ചിരിക്കുന്നത് നന്നായിരിക്കും.
IT മേഖലയിലെ സ്ഥാപനങ്ങള്‍ വിദേശസ്ഥാപനങ്ങള്‍ക്കു സപ്ലൈ ചെയ്യുന്ന കോള്‍ സെന്റര്‍, ഗുഡ്സ് ഡെലിവറി, ബാക്ക് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സേവനങ്ങളില്‍ ചിലത് ഇന്റര്‍മീഡിയറി സര്‍വീസുകളായും ചിലത് ഇന്റര്‍മീഡിയറി അല്ലാത്ത സര്‍വീസുകളായും കണക്കാക്കുന്നു. ഇതിനെ സംബന്ധിച്ച വിശദമായ സംശയനിവാരണം CBIC പുറപ്പെടുവിച്ച Circular No. 107/26/2019GST dated18072019 എന്ന സര്‍ക്കുലറില്‍ നല്‍കിയിട്ടുണ്ട്. അതും എല്ലാവരും വായിച്ചിരിക്കുന്നത് നന്നായിരിക്കും.
ഈ സംശയം ചോദിച്ച വ്യക്തി വിദേശ കമ്പനിക്കു വേണ്ടി ഇന്റര്‍മീഡിയറി സര്‍വീസ് സപ്ലൈ ചെയ്യുകയും അവര്‍ അദ്ദേഹത്തിന് നേരിട്ട് കമ്മീഷന്‍ നല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍, സപ്ലൈയുടെ GST ബാധ്യത എന്താണ് എന്ന് മനസ്സിലാക്കുന്നതിനായി, ആ സപ്ലൈയെ 'എക്സ്പോര്‍ട്ട് ഓഫ് സര്‍വീസ്' ആയി കണക്കാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കാരണം, എക്സ്പോര്‍ട്ട് ഓഫ് സര്‍വീസ്' അഥവാ സേവനങ്ങളുടെ എക്സ്പോര്‍ട്ടിന് പൊതുവേ നികുതിബാധ്യതയില്ല. അവ 'exempted' വിഭാഗത്തില്‍ വരുന്നു.
ഒരു സര്‍വീസിന്റെ സപ്ലൈ 'എക്സ്പോര്‍ട്ട് ഓഫ് സര്‍വീസ്' ആയി കണക്കാക്കണമെങ്കില്‍ IGSTആക്റ്റിന്റെ സെക്ഷന്‍ 2(6)ല്‍ പറയുന്ന വ്യവസ്ഥകളെല്ലാം തികഞ്ഞിരിക്കണം. അത് താഴെ പറയുന്നവയാണ്:
(i) സര്‍വീസ് സപ്ലൈ ചെയ്യുന്ന വ്യക്തി ഇന്ത്യയിലുള്ള വ്യക്തിയായിരിക്കണം;
(ii) സര്‍വീസ് സപ്ലൈ സ്വീകരിക്കുന്ന വ്യക്തി ഇന്ത്യയ്ക്കു പുറത്തുള്ള വ്യക്തിയായിരിക്കണം;
(iii) സര്‍വീസ് സപ്ലൈ നടത്തുന്ന സ്ഥലം, അഥവാ 'പ്ലെയ്സ് ഓഫ് സപ്ലൈ' ഇന്ത്യയ്ക്കു പുറത്തായിരിക്കണം;
(iv) അത്തരം സര്‍വീസിനുള്ള പേയ്മെന്റ് സപ്ലയര്‍ക്ക് ലഭിച്ചിരിക്കുന്നത് കണ്‍വെര്‍ട്ടിബിള്‍ ഫോറിന്‍ എക്സ്ചേഞ്ച് ആയിട്ടോ, ഞആക അനുവദിക്കുന്ന സാഹചര്യങ്ങളില്‍ ഇന്ത്യന്‍ റുപീ ആയിട്ടോ ആയിരിക്കണം സര്‍വീസിന്റെ സപ്ലയറും സ്വീകര്‍ത്താവും കേവലം ഒരേ വ്യക്തിയുടെ രണ്ടു സ്ഥാപനങ്ങള്‍ ആയിരിക്കരുത്.(സെക്ഷന്‍ 8ന്റെ 1ആം വിശദീകരണം ശ്രദ്ധിക്കുക)
ചോദ്യത്തില്‍ത്തന്നെ കൊടുത്തിരിക്കുന്ന വിവരങ്ങളനുസരിച്ച് സപ്ലൈ ചെയ്യുന്ന സര്‍വീസ് സെക്ഷന്‍ 2(6)ലെ (i),
, (ii), (iv),(v)വ്യവസ്ഥകള്‍ പാലിക്കുന്നുണ്ട്. സെക്ഷന്‍ 2(6)(iii)ല്‍ പറയുന്ന വ്യവസ്ഥ കൂടി പാലിക്കുന്നുണ്ടെങ്കില്‍ ഈ സപ്ലൈയെ എക്സ്പോര്‍ട്ട് ഓഫ് സര്‍വീസ് ആയി കണക്കാക്കാം. അങ്ങനെ പാലിക്കുന്നുണ്ടോ എന്നു നമുക്ക് നോക്കാം.
IGST ആക്റ്റിന്റെ സെക്ഷന്‍ 13(8)(യ) പ്രകാരം 'ഇന്റര്‍മീഡിയറി സര്‍വീസു'കളുടെ 'സപ്ലൈ സ്ഥലം' അഥവാ 'പ്ലെയ്സ് ഓഫ് സപ്ലൈ' എന്നത് സപ്ലയറുടെ സ്ഥലം ആണ്. ഇവിടെ ചോദ്യകര്‍ത്താവ് ഇന്ത്യയിലുള്ള വ്യക്തിയാണല്ലോ. അതിനാല്‍ സെക്ഷന്‍ 13(8)(യ) പ്രകാരം, ഇദ്ദേഹം നല്‍കുന്ന ബ്രോക്കര്‍-സര്‍വീസ് സപ്ലൈയുടെ ലൊക്കേഷന്‍ ഇന്ത്യയ്ക്കുള്ളിലാണ്.
സപ്ലൈയ്ക്ക് അതിനാല്‍ സെക്ഷന്‍ 2(6)(iii)ല്‍ പറയുന്ന വ്യവസ്ഥയായ '(iii) സര്‍വീസ് സപ്ലൈ നടത്തുന്ന സ്ഥലം, അഥവാ 'പ്ലെയ്സ് ഓഫ് സപ്ലൈ' ഇന്ത്യയ്ക്കു പുറത്തായിരിക്കണം;' എന്ന വ്യവസ്ഥ പാലിക്കാന്‍ കഴിയില്ല.
ഇതുകൊണ്ട്, ഈ ബ്രോക്കര്‍-സര്‍വീസ് സപ്ലൈ, GST നിയമത്തിനു കീഴില്‍ എക്സ്പോര്‍ട്ട് അല്ല. IGST ആക്റ്റിന് കീഴില്‍ വരുന്ന ഒരു ഇന്റര്‍-സ്റ്റേറ്റ് സപ്ലൈ ആയി വേണം കണക്കാക്കാന്‍. നിലവില്‍ ഇത്തരം സര്‍വീസുകള്‍ക്കു മേലുള്ള IGST നിരക്ക് 18% ആണ്.
നികുതിബാധ്യതയുള്ള സപ്ലൈകള്‍ രേഖകളില്‍ കാണിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്ത് നികുതി അടച്ചുപോകണം എന്ന് GST നിയമങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നു. അതിനാല്‍ അങ്ങനെ ചെയ്യാതിരുന്നാല്‍ വലിയ ബാധ്യതകള്‍ അപ്രതീക്ഷിതമായി നോട്ടീസുകളുടെയും മറ്റ് നടപടിക്രമങ്ങളുടെയും രൂപത്തില്‍ ഇതുപോലെ സേവനം നല്‍കുന്നവരെ തേടിയെത്താം. അതിനാല്‍ ജാഗ്രതയോടെയും കൃത്യതയോടെയും സപ്ലൈകളുടെ മേലുള്ള നികുതി അടച്ചുപോരുക.
Read DhanamOnline in English
Subscribe to Dhanam Magazine