

ദുബൈയില്‍ എയര്‍ ടാക്‌സി ആരംഭിക്കുന്നതിനായി ദുബൈ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ജോബി ഏവിയേഷനുമായി കരാര്‍ ഒപ്പു വച്ചു. 2026ഓടെ എയര്‍ ടാക്‌സി സര്‍വീസ് തുടങ്ങാനാണ് പദ്ധതി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ആദ്യം തന്നെ പൂര്‍ത്തിയാക്കും.
ദുബൈ വിമാനത്താവളം, ദുബൈ ഡൗണ്‍ടൗണ്‍, ദുബൈ മറീന, പാം ജുമൈറ എന്നിവിടങ്ങളിലായിരിക്കും ആദ്യ ഘട്ടത്തില്‍ സര്‍വീസ്. മണിക്കൂറില്‍ 200 മൈല്‍ ആണ് എയര്‍ടാക്‌സിയുടെ വേഗം. കാറില്‍ 45 മിനിറ്റ് വേണ്ടിവരുന്ന ദൂരത്ത് 10 മിനിറ്റിലെത്താനാകും.
ആറ് വര്‍ഷത്തേക്കാണ് എയര്‍ടാക്‌സി സര്‍വീസിനായി ജോബി ഏവിയേഷനുമായി കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.
വാണിജ്യ യാത്രാ ആവശ്യങ്ങള്‍ക്കായുള്ള ഇലക്ട്രിക് എയര്‍ക്രാഫ്റ്റ് നിര്‍മിക്കുന്ന കമ്പനിയാണ് ജോബി ഏവിയേഷന്‍.
2023 നവംബറില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ആദ്യമായി ഇലക്ട്രിക് എയര്‍ടാക്‌സി അവതരിപ്പിച്ചതും കമ്പനിയാണ്. ഇതുകൂടെ 2023 സെപ്റ്റംബറില്‍ യു.എസ് പ്രതിരോധ വകുപ്പിനായി ഇലക്ട്രിക് എയര്‍ ടാക്‌സി ഡെലിവറി ചെയ്തിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine