Begin typing your search above and press return to search.
നടുക്കടലില്‍ കാറുകള്‍ ഉപേക്ഷിച്ചിച്ച് ഫോക്സ്‌വാഗണ്‍; അറ്റ്ലാന്റിക്കില്‍ കത്തുന്നത് ആയിരക്കണക്കിന് ഔഡിയും പോര്‍ഷെയും
ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന്റെ കാറുകള്‍ കയറ്റിയ ചരക്ക് കപ്പല്‍ ഫെലിസിറ്റി എയ്‌സ്, തീപിടുത്തത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. ജര്‍മ്മനിയിലെ എംഡനില്‍ നിന്ന് യുഎസിലേക്കുള്ള യാത്രാമധ്യേ ബുധനാഴ്ച ഉച്ചയോടെയാണ് കപ്പലില്‍ അപകടം ഉണ്ടായത്. അന്റ്‌ലാന്റിക് സമുദ്രത്തില്‍ പോര്‍ച്ചുഗീസിലെ അസോര്‍സ് ദ്വീപുകള്‍ക്ക് സമീപത്ത് വെച്ച് കപ്പലില്‍ തീപടരുകയായിരുന്നു.
മൂന്ന് ഫുഡ്‌ബോള്‍ ഗ്രൗണ്ടുകളുടെ വലിപ്പമുള്ള കൂറ്റന്‍ കപ്പലാണ് ഫെലിസിറ്റി എയ്‌സ് (Felicity Ace) . ജപ്പാനിലെ സ്‌നോസ്‌കേപ് കാര്‍ ക്യാരിയര്‍ എസ്എ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിലെ പോര്‍ഷെ, ഓഡി, ലംബോര്‍ഗിനി, ഉള്‍പ്പടെ 3,965 കാറുകള്‍ കപ്പലില്‍ ഉള്ളതായാണ് വിവരം. ഏകദേശം 1,100 കാറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നതായി പോര്‍ഷെ അറിയിച്ചരുന്നു. ശരാശരി 99,650 യുഎസ് ഡോളര്‍( ഏകദേശം 74 ലക്ഷം ഇന്ത്യന്‍ രൂപ) വിലയുള്ള കാറുകളാണ് കപ്പലില്‍ ഉള്ളത്.
കപ്പലില് ഉണ്ടായിരുന്ന 22 ജിവനക്കാരെയും പോര്‍ച്ചുഗീസ് സൈന്യം രക്ഷപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കപ്പല്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതാദ്യമായല്ല ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന് കടലില്‍ വാഹനങ്ങള്‍ നഷ്ടപ്പെടുന്നത്. 2019ല്‍ ഗ്രാന്‍ഡ് അമേരിക്ക എന്ന കപ്പലില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഓഡിയും പോര്‍ഷെയും അടക്കമുള്ള ബ്രാന്‍ഡുകളുടെ രണ്ടായിരത്തിലധികം ആഡംബര കാറുകള്‍ നഷ്ടപ്പെട്ടിരുന്നു.
Next Story
Videos