ബംഗളൂരു ലുലു മാളിൽ 'ത്രെഡ്സ് ഓഫ് ഇന്ത്യ' കൈത്തറി പ്രദർശനം; സെപ്റ്റംബർ 13 വരെ

റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കാലത്ത്, ഒരു കൈത്തറി സാരിക്ക് പിന്നിലുള്ള മണിക്കൂറുകളുടെ അദ്ധ്വാനവും ലൂമുകളുടെ പ്രവർത്തനവും ജനങ്ങളെ തത്സമയം കാണിക്കുന്നു
LuLu Mall Rajajinagar in Bengaluru
Published on

ഇന്ത്യയുടെ സമ്പന്നമായ കൈത്തറി നെയ്ത്ത് പാരമ്പര്യത്തിന് ആദരമർപ്പിച്ചുകൊണ്ട് ബംഗളൂരു ലുലു മാൾ രാജാജിനഗർ സംഘടിപ്പിക്കുന്ന "ത്രെഡ്സ് ഓഫ് ഇന്ത്യ" (Threads of India) പ്രചാരണ സംരംഭത്തിന് തുടക്കമായി. കർണാടക വസ്ത്ര വ്യവസായ വകുപ്പ് മന്ത്രി രുദ്രപ്പ മനപ്പ ലമാനി പരിപാടി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് കർണാടക ഡയറക്ടർ നോമാൻ അസീസ് ഖാൻ ആതിഥേയത്വം വഹിച്ചു. സെപ്റ്റംബർ 3 മുതൽ 13 വരെയാണ് മാളിൽ പ്രദർശനം നടക്കുന്നത്.

ഗവൺമെന്റ് ശ്രീ കൃഷ്ണരാജേന്ദ്ര സിൽവർ ജൂബിലി ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഹാപ്പി ഹാർട്സ് & കോ., ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി, ജെഡി സ്കൂൾ ഓഫ് ഡിസൈൻ, അവന്ത്ര എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്ത് നെയ്ത്ത് സമൂഹങ്ങൾക്ക് അർഹമായ ദൃശ്യതയും അംഗീകാരവും നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കാലത്ത്, ഒരു കൈത്തറി സാരിക്ക് പിന്നിലുള്ള മണിക്കൂറുകളുടെ അദ്ധ്വാനവും ലൂമുകളുടെ പ്രവർത്തനവും പുതിയ തലമുറയ്ക്ക് മുൻപിൽ തത്സമയം കാണിക്കാൻ ഇതിലൂടെ സാധിക്കുന്നു. നെയ്ത്തുകാരുടെ വീടുകളിലെപ്പോലെ പിറ്റ് ലൂമുകൾ, ഫ്രെയിം ലൂമുകൾ, ചർക്കകൾ, ചായം പൂശിയ നൂലുകൾ എന്നിവ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. സന്ദർശകർക്ക് നെയ്ത്തുകാരോട് നേരിട്ട് സംവദിക്കാനും ഓരോ നൂലിന് പിന്നിലെയും കഥ മനസ്സിലാക്കാനും അവസരമുണ്ട്. ക്യാമ്പയിന്റെ ഓർമ്മയ്ക്കായി നെയ്ത്തുകാർ ഒരൊറ്റ രാത്രികൊണ്ട് കൈകൊണ്ട് നെയ്തെടുത്ത പ്രത്യേക പട്ട് ഉപഹാരം ലുലു മാളിന് സമ്മാനിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com