ചെറിയ ഹോട്ടലോ റസ്‌റ്റോറന്റോ തുടങ്ങാന്‍ ഒരുങ്ങുകയാണോ, എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയണം

ബിസിനസ് തുടങ്ങുന്ന ഒട്ടുമിക്ക പേരും ആഗ്രഹിക്കുന്ന കാര്യമാണ് വലിയ ലാഭമില്ലെങ്കിലും ബിസിനസ് മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുക എന്നത്. എന്നാല്‍ ബിസിനസ് സംബന്ധിച്ച മികച്ച പഠനവും ബിസിനസ് നടത്തിപ്പിലെ പ്രായോഗിക വശങ്ങളുടെ അറിവും ഇല്ലെങ്കില്‍ ഇത് പ്രാവര്‍ത്തികമാകണമെന്നില്ല. പ്രത്യേകിച്ച് ഹോട്ടല്‍ അല്ലെങ്കില്‍ റസ്‌റ്റോറന്റ് ബിസിനസില്‍. ഹോട്ടല്‍, റസ്‌റ്റോറന്റ് ബിസിനസില്‍ ഇറങ്ങുമ്പോള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

തുടക്കം ക്ലൗഡ് കിച്ചനോ ടേക്ക് എവേ കൗണ്ടറോ ആണ് ബെസ്റ്റ്
ആദ്യമായി ഹോട്ടല്‍ ബിസിനസില്‍ ഇറങ്ങുന്നവരാണെങ്കില്‍ ക്ലൗഡ് കിച്ചനോ ടേക്ക് എവേ കൗണ്ടറോ ആണ് ബെസ്റ്റ്. മേഖലയില്‍ നിങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുമ്പോള്‍ ഒരു സ്റ്റോര്‍ ഉള്ളതിലേക്ക് നിങ്ങള്‍ക്ക് അപ്ഗ്രേഡ് ചെയ്യാം. തുടക്കം മുതല്‍, അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഒരു സ്ഥാപിത ഉപഭോക്തൃ അടിത്തറ ഉണ്ടായിരിക്കും.
അടുക്കള ഉപകരണങ്ങളില്‍ അമിതമായി നിക്ഷേപിക്കരുത്
വലിയ മെഷിനറിയുമായി ഇന്നുതന്നെ ബിസിനസ് കീഴടക്കാം എന്ന മണ്ടന്‍ ആശയവുമായി അടുക്കള ഉപകരണങ്ങളില്‍ അമിതമായി നിക്ഷേപിക്കരുത്. ഉദാഹരണത്തിന്, ഒരു ബേക്കറിക്ക് ഒരു സ്റ്റാന്‍ഡ് മിക്‌സര്‍ വാങ്ങുന്നതിന് പകരം, ഒരു ഹാന്‍ഡ് ബ്ലെന്‍ഡര്‍ മതിയാകും. നിയന്ത്രിത എണ്ണം മാത്രമായിരിക്കണം വലിയ മുതല്‍ മുടക്കിലെ ഉപകരണങ്ങള്‍. ഗുണമേന്മയുള്ള പഴയ ഉപകരണങ്ങള്‍ നോക്കുക, അത് വളരെ വിലകുറഞ്ഞ നിരക്കില്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നവയായാല്‍ നിങ്ങളുടെ ജോലി പകുതിയോളം എളുപ്പമാകും.
ലൈസന്‍സ്, വിതരണക്കാര്‍, തൊഴിലാളികള്‍
നിങ്ങള്‍ ടേക്ക് എവേ റസ്‌റ്റോറന്റോ ക്ലൗഡ് കിച്ചനോ ആണ് പദ്ധതി ഇടുന്നതെങ്കില്‍ തുടക്കത്തില്‍ നല്ലത്. എന്നാല്‍ നിങ്ങളുടെ ക്ലൗഡ് കിച്ചനില്‍ നിന്നോ റെസ്റ്റോറന്റില്‍ നിന്നോ വില്‍പ്പന ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങള്‍ നിരവധി ഭക്ഷണ ലൈസന്‍സുകള്‍ നേടേണ്ടതുണ്ട്. അത് തൊഴിലാളികളുടെ ആരോഗ്യ ലൈസന്‍സ് മുതല്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് വരെ നീളുന്നു. ഇതോടൊപ്പം, വിപണിയിലുടനീളം നിരവധി അസംസ്‌കൃത വസ്തുക്കളുടെ വില്‍പ്പനക്കാരുണ്ട്. ഏറ്റവും കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന നിലവാരം നല്‍കുന്നവരെ നിങ്ങള്‍ അന്വേഷിച്ച് തിരഞ്ഞെടുക്കണം. സ്ഥിരമായ സപ്ലൈസ് ഉണ്ടായിരിക്കുന്നത് ഉല്‍പ്പന്നത്തിന്റെ സ്ഥിരത നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്. മാത്രമല്ല, ആരോഗ്യകാര്യങ്ങള്‍ പരിശോധിച്ച് അവ സ്ഥിരമായി അവര്‍ നല്‍കും എന്ന ഉറപ്പ് നേടുക.
മാര്‍ക്കറ്റ് പഠിക്കാതെ എടുത്ത് ചാടരുത്
ഒരുവര്‍ഷമെങ്കിലും സമയമെടുത്ത് മതിയായ മാര്‍ക്കറ്റ് ഗവേഷണം നടത്തുക, പഠിക്കുക. ഒന്നിലധികം വിതരണക്കാരോട് സംസാരിക്കുക, അപ്രതീക്ഷിത ചെലവുകള്‍ക്കായി കുറച്ച് ഫണ്ട് കരുതുക. ന്യായമായ ബജറ്റ് സൃഷ്ടിക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ പക്കലുള്ളതോ ക്രമീകരിക്കാന്‍ കഴിയുന്നതോ ആയ ഫണ്ടുകള്‍ 75 മാത്രം ഉപയോഗിക്കുക. ഉപഭോക്താക്കള്‍ ആരാണെന്നും അവര്‍ക്ക് കൃത്യമായി ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിക്കാമെന്നും ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക.
കുറഞ്ഞ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍
ന്യൂസ്‌പേപ്പര്‍ പുള്‍ഔട്ടുകള്‍, കേബ്ള്‍ നെറ്റ്വര്‍ക്കുകളിലെ പരസ്യങ്ങള്‍, സോഷ്യല്‍മീഡിയ പേജുകളിലൂടെ ഓഫര്‍ കൊടുക്കല്‍, സ്വിഗ്ഗി, സൊമാറ്റോ എന്നിവയിലൂടെയുള്ള മാര്‍ക്കറ്റിംഗ്,വ്‌ളോഗര്‍മാരെ കൊണ്ട് റിവ്യൂ ഉണ്ടാക്കലും മറ്റും അങ്ങനെ കുറഞ്ഞ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മേനയുക. കുക്കിംഗ് വീഡിയോകളും ടിപ്‌സും ഉള്‍പ്പെടുന്ന പേജിലൂടെ ബ്രാന്‍ഡും പ്രമോട്ട് ചെയ്യുക.
മികച്ച ജീവനക്കാര്‍
കൂടെ നിര്‍ത്താന്‍ കഴിയുന്ന എന്നാല്‍ മേഖലയില്‍ പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചാര്‍ജ് ചെയ്യാത്ത ജോലിക്കാരെ നോക്കാം. ബോണ്ട് പോലെ എന്തെങ്കിലും വാങ്ങിയതിന് ശേഷം ജോലിക്ക് നിയമിക്കുക. ഇല്ലെങ്കില്‍ ടേസ്റ്റിലും മറ്റും നിലനിര്‍ത്തുന്ന വ്യത്യസ്തത തുടരാനാകില്ല.
നിങ്ങളുടെ മത്സരത്തെ തിരിച്ചറിയുക
നിങ്ങള്‍ ഇപ്പോള്‍ ആരംഭിക്കുകയാണെങ്കില്‍പ്പോലും, നിങ്ങളുടെ അടുത്ത എതിരാളികള്‍ ആരാണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അത് ഒരു ഹോം ബേക്കര്‍ അല്ലെങ്കില്‍ ഒരു കോഫി ഷോപ്പ് ആയാലും വിട്ടുകളയരുത്. വിപണിയിലെ ശരാശരി വിലനിര്‍ണ്ണയവും ഉപഭോക്തൃ ചെലവ് ശക്തിയും മനസ്സിലാക്കുന്നതിന് ആരോഗ്യകരമായ മത്സരം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. വിപണിയില്‍ ആക്സസ് ചെയ്യാനാകാത്തത് എന്താണെന്നും എവിടെയാണ് നിങ്ങള്‍ക്ക് ഒരു ഇടം കണ്ടെത്താനാവുക എന്നും മനസിലാക്കാന്‍ മേഖലയിലെ എതിരാളികളെ തിരിച്ചറിയുന്നത് നിങ്ങളെ സഹായിക്കും.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it