ടൈറ്റന്റെ ഈ ബ്ലൂചിപ് കമ്പനി ജുന്‍ജുന്‍വാല കുടുംബത്തിന് നഷ്ടപ്പെടുത്തിയത് ₹900 കോടി, ഒറ്റ ദിവസം കൊണ്ട് ഓഹരിക്ക് 5.5% ഇടിവ്

ടാറ്റ കമ്പനിയായ ട്രെന്റിന്റെ തുടര്‍ച്ചയായ വീഴ്ചയ്ക്ക് പിന്നാലെയാണ് പുതിയ ഇടിവ്
ടൈറ്റന്റെ ഈ ബ്ലൂചിപ് കമ്പനി ജുന്‍ജുന്‍വാല കുടുംബത്തിന് നഷ്ടപ്പെടുത്തിയത് ₹900 കോടി, ഒറ്റ ദിവസം കൊണ്ട് ഓഹരിക്ക് 5.5% ഇടിവ്
Published on

ടൈറ്റന്‍ ഗ്രൂപ്പിന് കീഴിലുള്ള ബ്ലൂചിപ് ഓഹരി ഇന്ന് 5.5 ശതമാനം ഇടിഞ്ഞപ്പോള്‍ പ്രമുഖ നിക്ഷേപകരായ ജുന്‍ജുന്‍വാല കുടുംബത്തിന് 900 കോടി രൂപയുടെ നഷ്ടം. ജുവലറി സ്ഥാപനമായ ടൈറ്റന്‍ കമ്പനിയുടെ ഒന്നാം പാദ ബിസിനസ് അപ്‌ഡേറ്റിന് പിന്നാലെയാണ് ഓഹരി ഇടിവിലായത്.

ജുന്‍ജുന്‍വാല കുടുംബത്തിന് ടൈറ്റന്‍ കമ്പനിയില്‍ 5.5 ശതമാനം ഓഹരിയാണ് ഉള്ളത്. ഇന്ന് ഓഹരി വില 5.5 ശതമാനം ഇടിഞ്ഞപ്പോള്‍ 900 കോടി രൂപയുടെ നഷ്ടം സംഭവിച്ചു.

സ്വര്‍ണ വിലയിലെ വ്യതിയാനം മൂലം ആഭ്യന്തര ബിസിനസിലെ വരുമാനം പ്രതീക്ഷിച്ചതിലും കുറവായിരുന്നു. വിപണിയില്‍ മത്സരം ശക്തമാകുന്നതും മാര്‍ജിന്‍ കുറയുന്നതും കണക്കിലെടുത്ത് ബ്രോക്കറേജുകള്‍ ഓഹരിയില്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പു നല്‍കിയതും ചില ബ്രോക്കറേജുകള്‍ വില നിലവാരം താഴ്ത്തിയതും ഓഹരിയില്‍ സമ്മര്‍ദ്ദമുണ്ടാക്കി. വിവിധ പദ്ധതികളിലൂടെയും മറ്റും ബിസിനസിനെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് കമ്പനി.

ട്രെന്റിന്റെ വീഴ്ചയ്ക്ക് പിന്നാലെ

ടാറ്റ ഗ്രൂപ്പില്‍ നിന്ന് തന്നെയുള്ള മറ്റൊരു ഓഹരിയായ ട്രെന്റ് കഴിഞ്ഞ ദിവസങ്ങളില്‍ നിക്ഷേപകരെ വളരെയധികം നിരാശപ്പെടുത്തിയതിനു പിന്നാലയാണ് ടൈറ്റന്റെ വീഴ്ച. കണ്‍സ്യൂമര്‍ മേഖലയിലെ കമ്പനികളില്‍ ഉയര്‍ന്ന വാല്വേഷന്‍ ആണെന്ന വിശകലനങ്ങളാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.വരുമാന വളര്‍ച്ച നിലനിര്‍ത്താന്‍ ട്രെന്‍ഡിന് സാധിക്കുമോ എന്ന ആശങ്കയും ഓഹരി വിലയിടിവിന് കാരണമായി. പ്രമുഖ ആഗോള ബ്രോക്കറേജ് ആയ എച്ച്.എസ്.ബി.സി ഈ ഓഹരി കൈവശം വെയ്ക്കാനാണ് ശിപാര്‍ശ ചെയ്യുന്നത്. ലക്ഷ്യ വില 6700 രൂപയില്‍ നിന്ന് 6600 രൂപയായും കുറച്ചു.

ടൈറ്റന്റെ ആഭ്യന്തര ആഭരണ ബിസിനസിനെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആഭ്യന്തര വില്‍പ്പനയില്‍ 18% മാത്രം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അനലിസ്റ്റുകള്‍ 22-23% വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്താണിത്.

ടൈറ്റന്റെ മുന്‍നിര ബ്രാന്‍ഡുകളായ തനിഷ്‌ക്, മിയ, സോയ എന്നിവ വെറും 17% വളര്‍ച്ച മാത്രമേ നേടിയിട്ടുള്ളൂ, പൊന്നിന്റെ വില്‍പന കണക്കിലെടുക്കുമ്പോള്‍ മൊത്തത്തിലുള്ള വളര്‍ച്ചയേക്കാള്‍ വളരെ താഴെയാണിത്.

മെയ് മുതല്‍ ജൂണ്‍ പകുതി വരെ സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ വില്‍പ്പനയില്‍ ഇടിവുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ബ്രോക്കറേജ് ലക്ഷ്യ വില 3,876 രൂപയാക്കി കുറച്ചു.

കഴിഞ്ഞ പാദത്തിലെ 15% കുത്തനെയുള്ള വര്‍ധന ഉള്‍പ്പെടെ, 2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ സ്വര്‍ണ വില ഏകദേശം 35 ശതമാനം ഉയര്‍ന്നു. മെയ് മുതല്‍ ജൂണ്‍ പകുതി വരെയുള്ള കാലയളവില്‍ സ്വര്‍ണ്ണ വില്‍പ്പനയെ ഈ പെട്ടെന്നുള്ള വര്‍ധന ബാധിച്ചു. അക്ഷയ തൃതീയ സമയത്ത് ചില ഉയര്‍ച്ചകള്‍ ഉണ്ടായിരുന്നതാണ് ആശ്വാസം.

ബ്രോക്കറേജ് സ്ഥാപനമായ സി.എല്‍.എസ്.എ 4,326 രൂപ ലക്ഷ്യവില വില 4,326 രൂപയാക്കി ഉയര്‍ത്തിയപ്പോള്‍ എംകെ ഗ്ലോബല്‍ 3,350 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com