

ടൈറ്റാനിക് നിര്‍മ്മിച്ച ഇംഗ്‌ളണ്ടിലെ ബെല്‍ഫാസ്റ്റിലുള്ള ഹാര്‍ലാന്‍ഡ് ആന്‍ഡ് വോള്‍ഫ് കപ്പല്‍ശാല പാപ്പര്‍ നടപടികളിലേക്ക് നീങ്ങുന്നു. കപ്പല്‍ നിര്‍മ്മാണം നിലച്ച് സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയുടെ ദുരവസ്ഥയിലേക്ക് ഭരണകൂടത്തിന്റെ ശ്രദ്ധ തേടിക്കൊണ്ട് ഒരാഴ്ചക്കാലമായി തൊഴിലാളികള്‍ കുത്തിയിരുന്നുള്ള പ്രതിഷേധത്തിലാണ്. ബെല്‍ഫാസ്റ്റിലെ ഹൈക്കോടതിയിലാണ കമ്പനി പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ 30,000 ത്തിലധികം ആളുകള്‍ക്ക് ജോലി നല്‍കിയിരുന്ന ഹാര്‍ലാന്‍ഡ് ആന്‍ഡ് വോള്‍ഫില്‍ ഇപ്പോള്‍ 130 തൊഴിലാളികള്‍ മാത്രമേ ഉള്ളൂ.
1912 ല്‍ ആദ്യ യാത്രയില്‍ത്തന്നെ ഹിമക്കട്ടയിലിടിച്ച് മുങ്ങിയ ടൈറ്റാനിക് നീറ്റിലിറക്കി ചരിത്രത്തിന്റെ ഭാഗമായതോടൊപ്പം രണ്ടാം ലോകമഹായുദ്ധസമയത്ത് 150 ഓളം യുദ്ധക്കപ്പലുകള്‍ നിര്‍മ്മിച്ചു രാജ്യത്തിനു നല്‍കിയ ഖ്യാതിയും പേറി ഹാര്‍ലാന്‍ഡ്-വോള്‍ഫ്.
കുറച്ചുകാലം കാറ്റാടി യന്ത്രങ്ങളുടെ നിര്‍മ്മാണം നടത്തിയെങ്കിലും വടക്കന്‍ അയര്‍ലണ്ടിലെ വ്യാവസായിക ഭൂതകാലത്തെ അതികായന്‍ രക്ഷപ്പെട്ടില്ല. ഇവിടത്തെ കൂറ്റന്‍ മഞ്ഞ ക്രെയിനുകള്‍ പതിറ്റാണ്ടുകളായി ഉറക്കത്തിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine