ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ അഞ്ച് ബ്രാന്‍ഡുകള്‍ ഇവയാണ്

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് എന്ന പദവി ടാറ്റ ഗ്രൂപ്പ് നിലനിര്‍ത്തി. ബ്രാന്‍ഡ് ഫിനാന്‍സ് ഇന്ത്യ 100, 2021 റിപ്പോര്‍ട്ട് പ്രകാരം 21.3 ബില്യണ്‍ ഡോളറാണ് ടാറ്റ ഗ്രൂപ്പിന്റെ മൂല്യം.

രണ്ടാംസ്ഥാനത്തുള്ളത് എല്‍ ഐ സിയാണ്. മൂല്യം 8.6 ബില്യണ്‍ ഡോളര്‍. 8.4 ബില്യണ്‍ ഡോളര്‍ മൂല്യത്തോടെ മൂന്നാം സ്ഥാനത്ത് ഇന്‍ഫോസിസും 8.13 ബില്യണ്‍ ഡോളര്‍ മൂല്യത്തോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നാലാം സ്ഥാനത്തും നില്‍ക്കുന്നു. 6.5 ബില്യണ്‍ ഡോളര്‍ മൂല്യത്തോടെ എച്ച് ഡി എഫ് സി ബാങ്കാണ് പട്ടികയില്‍ അഞ്ചാമതുള്ളത്.

2020ലെ റാങ്കിംഗ് ടാറ്റ ഗ്രൂപ്പ് തന്നെയായിരുന്നു ഒന്നാമത്. രണ്ടാം സ്ഥാനത്ത് എല്‍ ഐ സിയുമായിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന റിലയന്‍സ് ഈ വര്‍ഷം നാലാം സ്ഥാനത്തേക്ക് പോയപ്പോള്‍, അന്ന് നാലാം സ്ഥാനത്തുണ്ടായ ഇന്‍ഫോസിസ് ഈ വര്‍ഷം മൂന്നാം സ്ഥാനത്തേക്ക് കയറി. എച്ച് ഡി എഫ് സി ബാങ്ക് കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പിന്തള്ളിയാണ് എച്ച് ഡി എഫ് സി ബാങ്ക് ഈ സ്ഥാനം പിടിച്ചെടുത്തിരിക്കുന്നത്.

2020 ല്‍ രാജ്യത്തെ ടോപ് 100 ബ്രാന്‍ഡുകളുടെ ആകമാന മൂല്യം 162.1 ബില്യണ്‍ ഡോളറായിരുന്നുവെങ്കില്‍ ഈ 2021ല്‍ 164.9 ബില്യണ്‍ ഡോളറായി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it