Begin typing your search above and press return to search.
സഞ്ചാരികൾക്ക് 'സ്റ്റാർട്ട്' ആകാം; മാനദണ്ഡം പാലിച്ച്
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെന്ററുകളും സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാൻ സർക്കാർ ഉത്തരവിട്ടു.
വനം വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകളാണ് തുറക്കുന്നത്. പരിഷ്‌കരിച്ച കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകള്‍ പ്രവര്‍ത്തിക്കുക. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങി.
ആരോഗ്യ വകുപ്പിന്റെയും ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെയും നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചായിരിക്കും സെന്ററുകളുടെ പ്രവര്‍ത്തനം. മ്യൂസിയങ്ങള്‍, ഹാളുകള്‍, റെസ്റ്റാറന്റുകള്‍ തുടങ്ങിയ അടച്ചിട്ട കെട്ടിടങ്ങളിലെ പ്രവേശനം ഒഴിവാക്കിയാണ് ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. ജഡായു പാറ തുറക്കുമെങ്കിലും ഇന്‍ഡോര്‍ ഗെയിമുകള്‍ക്ക് അനുമതി ഉണ്ടാകില്ല.
മൂന്നാര്‍, പൊന്മുടി അടക്കമുള്ള ഹില്‍ടൂറിസം കേന്ദ്രങ്ങള്‍, ബീച്ചുകള്‍ ,വെള്ളച്ചാട്ടങ്ങള്‍, ഡാമുകള്‍. കുട്ടികളുടെ പാര്‍ക്കുകൾ എല്ലാം തുറക്കും.
നിബന്ധനകള്‍
ടുറിസം കേന്ദ്രങ്ങളിലെത്തുന്നവര്‍ ഒരു വാക്സിനേഷനെങ്കിലും എടുത്ത സര്‍ട്ടിഫിക്കറ്റ് കരുതണം.
വാക്സിന്‍ എടുക്കാത്തവര്‍ക്ക് 72 മണിക്കൂറിന് മുന്‍പ് എടുത്ത ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റ് വേണം
കുട്ടികള്‍ക്ക് വാക്സിന്‍ ലഭിക്കാത്തതിനാല്‍ അവരും ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് എടുക്കണം
ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ കൂട്ടം കൂടുന്നത് പൂര്‍ണമായും ഒഴിവാക്കണം
അധികൃതര്‍ ടൂറിസം കേന്ദ്രങ്ങളും ഉപകരണങ്ങളും ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണമെന്ന് ഇക്കോ ഡെവല്പ്മെന്റ് ആന്റ് ട്രൈബല്‍ വെല്‍ഫെയര്‍ വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍
പ്രമോദ് ജി കൃഷ്ണന്റെ അറിയിപ്പിൽ പറയുന്നു. സംസ്ഥാനം മൊത്തത്തിൽ ഉത്തരവ് ഇതാണെങ്കിലും അതാത് സ്ഥലങ്ങളിലെ കോവിഡ് പശ്ചാത്തലം പരിശോധിച്ചു ജില്ലാ ഓഫീസർമാർക്ക് തീരുമാനം എടുക്കാമെന്നും അറിയിപ്പിലുണ്ട്.
Next Story
Videos