

രാജ്യത്തെ മൊബൈല്‍ ഫോണുകളുടെ നമ്പറിംഗ് രീതി മാറ്റുന്നതിനെക്കുറിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഫോണുകളുടെ എണ്ണത്തിലെ വര്‍ധനവാണ് ഈ നീക്കത്തിനു കാരണം. മൊബൈല്‍ ഫോണ്‍ നമ്പറിന്റെ അക്കങ്ങള്‍ 10 ല്‍ നിന്ന് 11 ആയി ഉയര്‍ത്തുകയെന്നതാണ് പ്രധാന നിര്‍ദ്ദേശം.
നിലവില്‍ 9,8,7 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന മൊബൈല്‍ നമ്പറിംഗ് രീതി അനുസരിച്ച് 210 കോടി നമ്പറുകള്‍ മാത്രമേ നല്‍കാനാകൂ. എന്നാല്‍ 2050 വരെയുള്ള കാലയളവില്‍ ചുരുങ്ങിയത് 260 കോടി നമ്പറുകളെങ്കിലും വേണ്ടിവരുമെന്നാണ് ട്രായ് കണക്കുകൂട്ടുന്നത്. മൊബൈല്‍ നമ്പര്‍ 11 അക്കമാകുന്നതോടൊപ്പം ലാന്‍ഡ്ലൈന്‍ നമ്പര്‍ 10 അക്കമാക്കുന്ന കാര്യവും ആലോചിക്കുന്നു. ഇതേക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍:
# ഇപ്പോഴത്തെ രീതിയില്‍ 9, 8, 7 എന്നിവയില്‍ ആരംഭിക്കുന്ന 10 അക്ക മൊബൈല്‍ നമ്പറുകള്‍ക്ക് 2.1 ബില്യണ്‍ കണക്ഷനുകള്‍ നല്‍കാന്‍ കഴിയും.
# 2050 ഓടെ ഇന്ത്യയുടെ ആവശ്യം നിറവേറ്റുന്നതിനായി ഏകദേശം 2.6 ബില്യണ്‍ സംഖ്യകള്‍ കൂടി ആവശ്യമാകും.
# ഇന്ത്യ 1993, 2003 വര്‍ഷങ്ങളില്‍ രണ്ടുതവണ നമ്പറിംഗ് പദ്ധതികള്‍ അവലോകനം ചെയ്തിരുന്നു.
# 2003 ലെ നമ്പറിംഗ് പ്ലാന്‍ 750 ദശലക്ഷം ഫോണ്‍ കണക്ഷനുകള്‍ക്ക് ഇടം നല്‍കി: 450 ദശലക്ഷം സെല്ലുലാര്‍, 300 ലാന്‍ഡ്ലൈന്‍ ഫോണുകള്‍.
# കണക്ഷനുകളുടെ എണ്ണത്തിലെ ഡിമാന്‍ഡ് കാരണം നമ്പറിംഗ് സ്രോതസുകളുടെ നിലവിലെ ലഭ്യത ദുര്‍ബലമാണെന്ന് ട്രായ് കരുതുന്നു
Read DhanamOnline in English
Subscribe to Dhanam Magazine