എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പറക്കാം ഇനി കുറഞ്ഞ ചെലവില്‍, ഇതാ ഒരു എളുപ്പവഴി
ചെക്ക് ഇന്‍ ബാഗേജ് ഇല്ലാത്തവര്‍ക്ക് എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്. എക്‌സ്പ്രസ് ലൈറ്റ് ചെക്ക് ഇന്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് കൗണ്ടറുകളിലും ബാഗേജ് ബെല്‍റ്റുകളിലും വരി നില്‍ക്കുന്നത് ഒഴിവാക്കാം. ഇത്തരം യാത്രക്കാര്‍ക്ക് ക്യാബിന്‍ ബാഗേജ് 7 കിലോയ്ക്ക് പകരം 10 കിലോ വരെ കൊണ്ടുപോകാം.
ചെക്ക് ഇന്‍ ലഗേജ് ഇല്ലാത്ത ടിക്കറ്റ് എടുത്തവര്‍ക്ക് പിന്നീട് ആവശ്യമെങ്കില്‍ പണമടച്ച് 15 മുതല്‍ 20 കിലോ വരെ ലഗേജുമായി യാത്ര ചെയ്യാന്‍ സാധിക്കും. ആഭ്യന്തര റൂട്ടുകളില്‍ ചെക്ക് ഇന്‍ ലഗേജ് ഇല്ലാത്ത ടിക്കറ്റിന് 200 മുതല്‍ 500 രൂപവരെ നിരക്കില്‍ ഇളവ് ലഭിക്കും. അന്താരാഷ്ട്ര റൂട്ടുകളില്‍ 1,000 രൂപ വരെ ഇളവ് ലഭിക്കാം.
കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് സൗകര്യാര്‍ത്ഥം യാത്ര ചെയ്യാനുള്ള സംവിധാനമാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ലൈറ്റ് ചെക്ക് ഇന്‍ വഴി സാധ്യമാക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.