വിമാന ടിക്കറ്റുകള്‍ എങ്ങനെ കുറഞ്ഞ ചെലവില്‍ ബുക്ക് ചെയ്യാം

ടിക്കറ്റ് നിരക്കുകള്‍ വീണ്ടും ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് വിമാനക്കമ്പനികള്‍. വിമാനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വില (Aviation Turbine Fuel) കഴിഞ്ഞ ദിവസമാണ് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ കിലോ ലിറ്ററിന് 1.41 ലക്ഷം രൂപ എന്ന നിലയില്‍ എത്തിയത്. ഈ സാഹചര്യത്തില്‍ ടിക്കറ്റ് വില 10-15 ശതമാനത്തോളം ഉയര്‍ന്നേക്കും. ടിക്കറ്റ് വില ഉയരുന്ന പശ്ചാത്തലത്തില്‍ വിമാന യാത്ര ചെലവ് ചുരുക്കാനുള്ള വഴികള്‍ അറിയാം.

ടിക്കറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്യുക
യാത്ര മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണെങ്കില്‍ വിമാനട്ടിക്കറ്റും നേരത്തെ തന്നെ ബുക്ക് ചെയ്യു. യാത്ര ചെയ്യാനുള്ള തീയതി അടുക്കും തോറും ടിക്കറ്റ് നിരക്ക് ഉയര്‍ന്ന് കൂടുമെന്ന് നിങ്ങള്‍ക്ക് അറിയാവുന്നതാണ്. ഇനി പ്ലാന്‍ ചെയ്ത തീയതിയില്‍ മാറ്റാം വരാന്‍ ഇടയുണ്ടെങ്കില്‍ ഒരു നിശ്ചിത തുക നല്‍കി ടിക്കറ്റ് ബ്ലോക്ക് ചെയ്ത് വെയ്ക്കാനുള്ള സൗകര്യം ബുക്കിംഗ് ആ്പ്പുകള്‍ നല്‍കുന്നുണ്ട്. ഈ സേവനം പ്രയോജനപ്പെടുത്താം.
യാത്ര ചെയ്യുന്ന തീയതി തെരഞ്ഞെടുക്കുമ്പോള്‍
ബുക്കിംഗ് ആപ്പുകളില്‍ ടിക്കറ്റ് നിരക്ക് നോക്കുമ്പോള്‍, നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട കൃത്യമായ തീയതിലേത് മാത്രമല്ല നോക്കേണ്ടത്.ആ ആഴ്ചയിലേതോ മാസത്തെയോ നിരക്കുകള്‍ പരിശോധിക്കാം. ഒന്നോ രണ്ടോ ദിവസം മാറ്റിവെക്കാവുന്ന യാത്രയാണെങ്കില്‍ ഒരു പക്ഷെ ടിക്കറ്റ് തുകയുടെ വലിയൊരു ശതമാനം ലാഭിക്കാനായേക്കും. ഉദാഹരണത്തിന് ഇപ്പോള്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ജൂലൈ 2ന് ടിക്കറ്റ് റേറ്റ് ആരംഭിക്കുന്നത് 10,1058 രൂപ മുതലാണ്. എന്നാല്‍ തൊട്ടടുത്ത ദിവസം, അതായത് ജൂലൈ 3ന് 8.218 രൂപ മുതല്‍ ടിക്കറ്റ് ലഭ്യമാണ്.
വിവിധ ബുക്കിംഗ് ആപ്പുകളിലെ നിരക്കുകള്‍
ടിക്കറ്റ് എടുക്കുന്നതിന് മുമ്പായി ഒന്നിലധികം ആപ്പുകളിലെ നിരക്ക് താരതമ്യം ചെയ്യാം. ആദ്യമായി ബുക്ക് ചെയ്യുമ്പോള്‍ പല ആപ്പുകളും ഓഫറുകള്‍ നല്‍കാറുണ്ട്. ഓരോ തവണ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ആ ആപ്പുകളില്‍ അക്കൗണ്ട് ഇല്ലാത്ത വീട്ടിലുള്ളവരുടെയോ സുഹൃത്തുക്കളുടെയോ ഇ-മെയില്‍ ഐഡികള്‍ ഉപയോഗിക്കാം. അധിക നിരക്കുകളും കമ്മീഷനുകളും നല്‍കുന്നത് ഒഴിവാക്കാന്‍ എയര്‍ലൈന്‍ കമ്പനികളുടെ വെബൈസൈറ്റില്‍ നിന്ന് നേരിട്ടും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ഇന്‍കോഗ്നിറ്റോ മോഡില്‍ സെര്‍ച്ച് ചെയ്യാം
നിങ്ങള്‍ സെര്‍ച്ച് ചെയ്ത വിവരങ്ങളൊക്കെ വെബ്‌സൈറ്റുകള്‍ ശേഖരിച്ച് വെയ്ക്കുന്നുണ്ട്. നേരത്തെ എത്ര രൂപയ്ക്കാണോ ബുക്ക് ചെയ്ചതത് അതിനും മുകളില്‍ ടിക്കറ്റ് നിരക്ക് വെബ്‌സൈറ്റുകള്‍ കാണിച്ചേക്കാം. ഇതൊഴിവാക്കാന്‍ ഇന്‍കോഗ്നിറ്റോ മോഡ് ഉപയോഗിക്കാവുന്നതാണ്.
ഒരേ എയര്‍ലൈനുകള്‍ തെരഞ്ഞെടുക്കുമ്പോള്‍
ഫ്‌ലൈറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ റിട്ടേണ്‍ ടിക്കറ്റ് കൂടി ഒരുമിച്ച് എടുക്കുന്നവരാണ് കൂടുതലും. ഇങ്ങനെ രണ്ട് ടിക്കറ്റുകളും ഒരുമിച്ച് ബുക്ക് ചെയ്യുമ്പോള്‍ നിരക്ക് ഉയരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ റിട്ടേണ്‍ ടിക്കറ്റ് മാത്രമായി ബുക്ക് ചെയ്യുന്നതാണ് നല്ലത്. റിട്ടേണ്‍ ടിക്കറ്റിനായി മറ്റൊരു കമ്പനിയുടെ എയര്‍ലൈനും പരിഗണിക്കാം.
ക്രെഡിറ്റ് കാര്‍ഡ് ഓഫറുകള്‍ മുതല്‍ ബൈ നൗ പേ ലേറ്റര്‍ വരെ
വിവിധ ബാങ്കുകളും അവ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകളും വിമാനട്ടിക്കറ്റ് ബുക്കിംഗിന് നിരവധി ഓഫറുകള്‍ നല്‍കാറുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യും മുമ്പ് ഇത്തരം ഓഫറുകള്‍ ഉണ്ടോയെന്ന് പരിശോധിക്കാം. കൂടാതെ യുപിഐ വാലറ്റുകളിലൂടെ പണം അടയ്ക്കുമ്പോഴും ഇത്തരം ഓഫറുകള്‍ ഉണ്ട്. ഇപ്പോള്‍ പല ബുക്കിംഗ് സൈറ്റുകളും ബൈ നൗ പേ ലേറ്റര്‍, ഇഎംഐ വ്യവസ്ഥകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം നല്‍കുന്നുണ്ട്. ടിക്കറ്റിനായി ഒരുമിച്ച് വിലയൊരു തുക ചിലവാക്കാന്‍ പ്രയാസമുള്ള ആളുകള്‍ക്ക് ഈ ഓപ്ഷനുകള്‍ പരിഗണിക്കാവുന്നതാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it