യു എ ഇ വിലക്കിന് ശേഷം എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ക്ക് പുനക്രമീകരണം

യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ പുനക്രമീകരിച്ചു. പുതിയ സമയക്രമ പ്രകാരം ഇന്ന് രാത്രി വൈകി പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം- കോഴിക്കോട് - അബുദാബി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം നേരത്തെയാക്കി. മറ്റ് സര്‍വീസുകള്‍ക്കും മാറ്റം.

വിവരങ്ങള്‍ ചുവടെ:

തിരുവനന്തപുരം- കോഴിക്കോട് - അബുദാബി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരത്ത് നിന്ന് ഇന്ന് വൈകിട്ട് 6.00 ന്
കോഴിക്കോട് -അബുദാബി വിമാനം വൈകിട്ട് 07.45 ന്
യുഎഇയില്‍ യാത്രാവിലക്ക് തുടങ്ങുന്നതിന് മുന്‍പ് അടിയന്തിരമായി എത്തിചേരേണ്ടവര്‍ക്കായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് കോഴിക്കോട് - റാസല്‍ഖൈമ റൂട്ടില്‍ അധിക വിമാനസര്‍വീസ് നടത്തും. രാത്രി 8.15 നാണ് ഈ വിമാനം കോഴിക്കോട് നിന്ന് പുറപ്പെടുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it