കുതിപ്പ് തുടര്‍ന്ന് യുപിഐ; ജനുവരിയില്‍ നടന്നത് ₹28.33 ലക്ഷം കോടിയുടെ ഇടപാടുകള്‍

ജനുവരി മാസത്തില്‍ മാത്രം 21.70 ബില്യണ്‍ ഇടപാടുകളാണ് യുപിഐ വഴി നടന്നത്
UPI transaction in a shop, UPI logo
UPICanva, UPI
Published on

ഭാരതത്തിന്റെ ഡിജിറ്റല്‍ പേയ്മെന്റ് വിപ്ലവത്തിന് കരുത്തേകി യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന. ജനുവരി മാസത്തില്‍ യുപിഐ വഴി നടന്ന ഇടപാടുകളുടെ ആകെ മൂല്യം 28.33 ലക്ഷം കോടി രൂപയിലെത്തിയതായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) വ്യക്തമാക്കി. ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും മുന്‍ മാസങ്ങളെ അപേക്ഷിച്ച് വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇടപാടുകളുടെ എണ്ണം 21.70 ബില്യണ്‍ (2,170 കോടി) ആയി. പ്രതിദിനം ശരാശരി 70 കോടി ഇടപാടുകള്‍ നടന്നു. പ്രതിദിന ശരാശരി മൂല്യം 91,403 കോടി രൂപ.

ഡിസംബര്‍ മാസത്തില്‍ 27.97 ലക്ഷം കോടി രൂപയായിരുന്നു യുപിഐ ഇടപാടുകളുടെ മൂല്യം. ഇതില്‍ നിന്നും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു മാസത്തിനിടെ ഏകദേശം 21 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഇടപാടുകളില്‍ 28 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട ബിസിനസുകള്‍ വരെ യുപിഐ പ്ലാറ്റ്ഫോമിനെ വ്യാപകമായി ആശ്രയിക്കുന്നതാണ് ഈ മുന്നേറ്റത്തിന് പിന്നില്‍. വരും മാസങ്ങളില്‍ യുപിഐ സേവനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നതോടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com