വമ്പന്‍ ടെലികോം കമ്പനിയെ ഏറ്റെടുത്ത് യു.എസ്.ടി ഗ്ലോബല്‍

ടെലികോം രംഗത്തെ വമ്പനായ മൊബൈല്‍കോമിനെ (MobileComm)ഏറ്റെടുത്ത് യു.എസ്.ടി ഗ്ലോബൽ. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച മൊബൈല്‍ കോം ഇന്ത്യ, കാനഡ, അമേരിക്ക എന്നി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1300 ജീവനക്കാരുണ്ട്. 5 ജി, വയര്‍ ലെസ്സ് ശൃംഖലയുടെ ആധുനികവല്‍ക്കരണം, നെറ്റ്വര്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍ തുടങ്ങിയ സേവനങ്ങളാണ് മൊബൈല്‍ കോം നല്‍കുന്നത്.

ഈ ഏറ്റെടുക്കലിലൂടെ യു.എസ്.ടി യുടെ ക്ലൗഡ് സാങ്കേതിക വിദ്യയിലെ വൈദഗ്ധ്യവും മൊബൈല്‍ കോമിന്റെ വയര്‍ലെസ്സ് എന്‍ജിനിയറിംഗ് രംഗത്തെ മികവും സംയോജിപ്പിച്ച് ആശയവിനിമയ സേവന ദാതാക്കള്‍ക്ക് അതുല്യമായ സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സ്വകാര്യ 5 ജി സെല്ലുലാര്‍ ശൃംഖലകള്‍ സ്ഥാപിക്കാനുള്ള സാങ്കേതിക സഹായം നല്‍കാന്‍ യു.എസ്.ടി ലക്ഷ്യമിടുന്നു.

ടെലികോം, നെറ്റ്വര്‍ക്ക് എന്‍ജിനിയറിംഗ് രംഗത്ത് അതിവേഗം വളരാന്‍ യു എസ് ടി ക്ക് കഴിയും. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ പ്രമുഖ പ്രവാസി മലയാളിയായ ജി.എ മേനോന്‍ സ്ഥാപിച്ച യു.എസ്.ടിക്ക് നിലവില്‍ 30000 ജീവനക്കാരുണ്ട്. 30 രാജ്യങ്ങളില്‍ ആണ് കമ്പനിക്ക് സാന്നിധ്യമുള്ളത്. തിരുവനന്തപുരത്തു ടെക്നോ പാര്‍ക്കിലും ബംഗളൂരുവിലും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.



Related Articles
Next Story
Videos
Share it