

കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്സ്
കമ്പനിയായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം
പാദമായ ജൂലായ്-സെപ്തംബറില്‍ 54.4 ശതമാനം വര്‍ദ്ധനയോടെ 58.75 കോടി രൂപയുടെ
ലാഭം നേടി. 2018 ലെ സമാനപാദത്തില്‍ നികുതിക്ക് ശേഷമുള്ള ലാഭം 38.04 കോടി
രൂപയായിരുന്നു.
പ്രവര്‍ത്തന വരുമാനം 3.1
ശതമാനം ഉയര്‍ന്ന് 623.27 കോടി രൂപയായി. സ്റ്റെബിലൈസര്‍, ഇലക്ട്രിക്കല്‍
വിഭാഗങ്ങള്‍ കഴിഞ്ഞ പാദത്തില്‍ മികച്ച വളര്‍ച്ച നേടി. മൊത്തം വിറ്റുവരവില്‍
37 ശതമാനം ദക്ഷിണേന്ത്യക്ക് പുറത്തുനിന്നാണ്.
വിപണിയില്‍ ഡിമാന്‍ഡ് കുറവായത് വിറ്റുവരവിനെ ബാധിച്ചെന്ന് വി-ഗാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി ചൂണ്ടിക്കാട്ടി. എങ്കിലും, വരുംപാദങ്ങളില്‍ സമ്പദ്വ്യവസ്ഥയിലെ അനുകൂലഘടകങ്ങള്‍ നേട്ടമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഡെയ്‌ലി
ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ
ലഭിക്കാൻ join Dhanam
Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine