ബിസിനസ്, എന്‍ജിനീയറിംഗ് പ്രതിഭകളെ തിരഞ്ഞെടുത്ത് വി-ഗാര്‍ഡിന്റെ ബിഗ് ഐഡിയ മത്സരം

രാജ്യത്തെ പ്രമുഖ ബിസിനസ് സ്‌കൂളുകളില്‍ നിന്നായി 300 ടീമുകളാണ് മാറ്റുരച്ചത്
ബിസിനസ്, എന്‍ജിനീയറിംഗ് പ്രതിഭകളെ തിരഞ്ഞെടുത്ത് വി-ഗാര്‍ഡിന്റെ ബിഗ് ഐഡിയ മത്സരം
Published on

മികവുറ്റ യുവ ബിസിനസ്, എന്‍ജിനീയറിംഗ് പ്രതിഭകളെ കണ്ടെത്താന്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ദേശീയ തലത്തില്‍ നടത്തുന്ന ബിഗ് ഐഡിയ മത്സര വിജയികളെ പ്രഖ്യാപിച്ചു. ബിഗ് ഐഡിയ ബിസിനസ് പ്ലാന്‍ മത്സരത്തില്‍ ഐ.ഐ.എം ട്രിച്ചിയില്‍ നിന്നുള്ള അര്‍ഷാദ് അലാവുദ്ദീന്‍ പിംപര്‍, സൗവിക് മോണ്ഡല്‍, ആകാശ് ഹിരുഗഡേ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ഐ.ഐ.എം കാശിപ്പൂര്‍ രണ്ടാം സ്ഥാനവും എന്‍.ഐ.ടി.ഐ.ഇ മുംബൈ മൂന്നാം സ്ഥാനവും നേടി. ഐ.ഐ.എം റാഞ്ചി, ടി.എ. പൈ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മണിപ്പാല്‍, ഐഐഎം ബോധ്ഗയ എന്നിവ പ്രത്യേക ജൂറി പുരസ്‌കാരവും സ്വന്താമാക്കി.

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ടെക്ക് ഡിസൈന്‍ മത്സരത്തില്‍ മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍ നിന്നുള്ള കൃഷ്ണ പ്രസാദ്, അഭിജിത്ത് ജിതേഷ്, വൈഭവ് കൃഷ്ണ ഒന്നാം സ്ഥാനം നേടി. ദ എല്‍എന്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ജയ്പ്പൂര്‍, കോങ്കു എന്‍ജിനീയറിംഗ് കോളേജ് ഈറോഡ് എന്നീ കോളേജുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ദ എല്‍.എന്‍.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, എന്‍.ഐ.ടി റൗക്കേല എന്നിവ പ്രത്യേക ജൂറി പുരസ്‌കാരം നേടി. പുരസ്‌കാര ജേതാക്കള്‍ക്കുള്ള ഉപഹാരങ്ങള്‍ വി-ഗാര്‍ഡ് ഇന്‍സ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിതരണം ചെയ്തു.

നല്ല നാളേക്കായി ഒരു മള്‍ട്ടി ടാസ്‌കിംഗ് അടുക്കള

5ജി, എ.ഐ, ഐ.ഒ.ടി പോലുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 'നല്ല നാളേക്കായി ഒരു മള്‍ട്ടി ടാസ്‌കിംഗ് അടുക്കള' എന്ന വിഷയത്തിലാണ് ഈ വര്‍ഷത്തെ മത്സരം സംഘടിപ്പിച്ചത്. രാജ്യത്തെ പ്രമുഖ ബിസിനസ് സ്‌കൂളുകളില്‍ നിന്നായി 300 ടീമുകളാണ് മാറ്റുരച്ചത്. അന്തിമ ഘട്ടത്തിലെത്തിയ 31 ടീമുകളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. ഒന്നാം സ്ഥാനം നേടിയ ടീമിന് രണ്ടു ലക്ഷം രൂപ സമ്മാനത്തുക ലഭിച്ചു. രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയും ജൂറി പുരസ്‌കാര ജേതാക്കള്‍ക്ക് 25,000 രൂപയുമാണ് സമ്മാനത്തുക.

കൊച്ചിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ അവസാന ഘട്ടത്തിലെത്തിയ ടീമുകള്‍ അവരുടെ ആശയങ്ങള്‍ മത്സര ജൂറിക്ക് മുന്നില്‍ അവതരിപ്പിച്ചു. വി-ഗാര്‍ഡിന്റെ ഉന്നത മാനേജ്മെന്റ് പ്രതിനിധികളുമായി സംവദിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും യുവ പ്രതിഭകള്‍ക്ക് അവസരം ലഭിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

noel tata newly appointed tata trust chairman
ടാറ്റ പറയുന്നത് മറ്റൊന്ന്! കേരളത്തില്‍ ₹10,000 കോടിയുടെ കപ്പല്‍നിര്‍മാണ പദ്ധതി ഇല്ല, മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വഴിത്തിരിവ്
upi
'ക്യാപ്ച' വേണ്ടാ; പുതിയ വെബ്‌സൈറ്റുമായി ഐആർസിടിസി; ഇനി ടിക്കറ്റ് ബുക്കിംഗ് സൂപ്പർഫാസ്റ്റ്, മിനിറ്റിൽ 1.5 ലക്ഷം ടിക്കറ്റുകൾ!
logo
DhanamOnline
dhanamonline.com