കിടിലൻ ലുക്കുമായി വന്ദേഭാരത് സ്ലീപ്പർ, 2024 ആദ്യം ഓടി തുടങ്ങും
പുതുതായി അവതരിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിൽ മറ്റു ട്രെയിനുകളിലുള്ള സ്ലീപ്പര്‍ കോച്ചുകളേക്കാള്‍ വിസ്താരമേറിയ ബര്‍ത്തും തെളിച്ചമുള്ള അകത്തളങ്ങളുമാണ് പുതിയ വന്ദേഭാരതിലുണ്ടാകുകയെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നും റെയില്‍വേ മന്ത്രി ഫോട്ടോയ്‌ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.
Concept train - Vande Bharat (sleeper version)
— Ashwini Vaishnaw (@AshwiniVaishnaw) October 3, 2023
Coming soon… early 2024 pic.twitter.com/OPuGzB4pAk
പുതിയ ഡിസൈനിലുള്ള സ്ലീപ്പര്‍ കോച്ച് വന്ദേഭാരത് ട്രെയിന്‍ 2024 ഫെബ്രുവരിയില്‍ ഓടിതുടങ്ങുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ അതിനും മുമ്പേ പുതുവര്‍ഷത്തിനോടടുപ്പിച്ച് ട്രെയിന്‍ എത്തുമെന്നാണ് പുതിയ സൂചനകള്‍. ഡിസംബറില്‍ ട്രെയല്‍ റണ്‍ നടത്തിയേക്കും.