വര്‍ണ്ണം ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

വര്‍ണ്ണം ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനത്തോടനുബന്ധിച്ച് ചടങ്ങില്‍ സാമൂഹിക രാഷ്ട്രീയ വ്യാവസായിക രംഗത്തെ പ്രമുഖരും പങ്കെടുത്തു
Published on

വര്‍ണ്ണം ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ മലപ്പുറം വേങ്ങരയിലെ നവീകരിച്ച ഷോറൂം ഉദ്ഘാടനം 2023 ജനുവരി 1 ഞായറാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ നിര്‍വഹിച്ചു. ഡയമണ്ട് സെക്ഷന്‍ ഉദ്ഘാടനം സാന്ത്വനം സീരിയല്‍ താരങ്ങളായ സജിനും ഗോപികയും ചേര്‍ന്ന് നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ചടങ്ങില്‍ സാമൂഹിക രാഷ്ട്രീയ വ്യാവസായിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

സ്വര്‍ണാഭരണ നിര്‍മ്മാണ,വിപണന രംഗത്തെ 50 വര്‍ഷത്തെ അനുഭവസമ്പത്തുമായി കുറഞ്ഞ പണിക്കൂലിയില്‍ വൈവിധ്യമാര്‍ന്ന കളക്ഷനുകളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നതെന്ന് വര്‍ണം ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് മാനേജിങ് ഡയറക്ടര്‍ സുമേഷ്. കെ കെ അറിയിച്ചു.

കൂടാതെ ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ നീണ്ടുനില്‍ക്കുന്ന സമ്മാനപദ്ധതിയുടെ ബമ്പര്‍ സമ്മാനമായി ഭാഗമായി ഹോണ്ട ആക്ടിവ സ്‌കൂട്ടറും ഒപ്പം വെഡിംഗ് പര്‍ച്ചെസുകള്‍ക്ക് പ്രത്യേകം ഗിഫ്റ്റുകളും വര്‍ണ്ണം ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ഒരുക്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com