വിസ്താര-എയർ ഇന്ത്യ ലയനം ഉണ്ടാകുമോ? ഉണ്ടായാൽ എന്ത് സംഭവിക്കും?

വിസ്താര എന്ന ബ്രാൻഡിൽ അറിയപ്പെടുന്ന ടാറ്റ-എസ് ഐ എ എയർലൈൻസ് കമ്പനിയും എയർ ഇന്ത്യയും തമ്മിലുള്ള ലയന ചർച്ചകൾ നടക്കുന്നതായി സ്ഥിരീകരിക്കപ്പെട്ട. സിംഗപ്പൂർ എയർ ലൈൻസ് സിംഗപ്പൂർ സ്റ്റോക്ക് എക്സ് ചേഞ്ചിന് ഇത് സംബന്ധിക്കുന്ന അറിയിപ്പ് നൽകി കഴിഞ്ഞു.

വിസ്താരയിൽ സിംഗപ്പൂർ എയർലൈൻസിന് 49 % ഓഹരി പങ്കാളിത്തം ഉണ്ട് ബാക്കി ഓഹരികൾ ടാറ്റ ഗ്രൂപ്പിനും. വിസ്താര-എയർ ഇന്ത്യ ലയനം ഉണ്ടായാൽ ഇൻഡിഗോ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ വ്യോമയാന കമ്പനിയാകും വിസ്താര-എയർ ഇന്ത്യ.
ടാറ്റ ഗ്രൂപ് വിസ്താര, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ എന്നിങ്ങനെ 4 എയർലൈൻ കമ്പനികളാണ് നടത്തുന്നത്. അതിൽ എയർ ഏഷ്യ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസ്സും തമ്മിൽ ലയിപ്പിക്കാൻ കോംപെറ്റീഷൻ കമ്മിഷൻ റ്റെ അനുവാദം ലഭിച്ചിട്ടുണ്ട്.

നിലവിൽ വിസ്താരയുടെ മൂല്യ നിർണയം ഇരു പങ്കാളികളും നടുത്തകയാണ്. എന്നാൽ ലയനം ഉറപ്പായിട്ട് നടക്കുമെന്ന് കമ്പനികൾ പ്രഖ്യാപിച്ചിട്ടില്ല.

ആഭ്യന്തര എയർലൈൻ വിപണിയിൽ എയർ ഇന്ത്യക്ക് 30 % വിപണി വിഹിതം കരസ്ഥമാക്കാനാണ് ലയന നീക്കത്തിന് ടാറ്റ ഗ്രൂപ് താൽപര്യം കാണിക്കുന്നത്. നിലവിൽ 8.4 % വിപണി വിഹിതം എയർ ഇന്ത്യക്കുണ്ട്.

2021 -22 ൽ വിസ്താരയുടെ വരുമാനം 5226 കോടി രൂപ, നഷ്ടം 2031 കോടി രൂപ. എയർ ഇന്ത്യ യുടെ വരുമാനം 19815 കോടി രൂപ, നഷ്ടം 9556 കോടി രൂപ.

എയർ ഇന്ത്യക്ക് 113 വിമാനങ്ങൾ ഉണ്ട് -അതിൽ ബോയിങ്, എയർബസ് എന്നിവയുടെ 11 വേരിയൻ റ്റുകൾ. വിസ്താരക്ക് 54 വിമാനങ്ങൾ, 5 എയർബസ്, ബോയിങ് വേരിയൻ റ്റുകൾ..


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it