വിഴിഞ്ഞം ഇനി 'അദാനി തുറമുഖം' അല്ല

ഔദ്യോഗിക നാമം ഇനി വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട്
image:@https://www.vizhinjamport.in
image:@https://www.vizhinjamport.in
Published on

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് എന്ന് നാമകരണം ചെയ്തു. തുറമുഖ മന്ത്രിയുടെ മാസാവസാന പദ്ധതി അവലോകന യോഗത്തില്‍ എടുത്ത തീരുമാനമായാണ് ഉത്തരവിറങ്ങിയത്.

ആദ്യ കപ്പല്‍ സെപ്റ്റംബറില്‍

സെപ്റ്റംബറില്‍ ആദ്യ കപ്പലെത്തിച്ച് തുറമുഖം പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ തീരുമാനം. കരാര്‍ കമ്പനിയായ അദാനിയുടെ പേരിലാണ് കേരളസര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിര്‍മാണഘട്ടത്തില്‍ അറിയപ്പെട്ടിരുന്നത്.

ഇതു സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിന് വിരാമമിടുന്നതിനാണ് പുതിയ പേരും ലോഗോയും തയാറാക്കുന്നതിന് ഉഭയകക്ഷി പ്രകാരം ധാരണയായിരിക്കുന്നത്. പദ്ധതി ചിലവിന്റെ 5,246 കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് ചെലവഴിക്കുന്നത്. ഇതിലൂടെ രാജ്യാന്തര തലത്തില്‍ വിഴിഞ്ഞത്തെ ഒരു സര്‍വദേശീയ ബ്രാന്‍ഡായി അവതരിപ്പിക്കാന്‍ കഴിയും. തുറമുഖത്തിന്റെ ഔദ്യോഗിക ലോഗോ ഉടന്‍ പുറത്തിറക്കും.

DhanamOnline YouTube ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. പുതിയ ബിസിനസ് ആശയങ്ങള്‍, പേഴ്‌സണല്‍ ഫൈനാന്‍സ്, ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റ് വീഡിയോകള്‍ ഇവിടെ കാണാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com