5 ജി ട്രയല്‍; എല്‍ & ടിയുമായി സഹകരിക്കാന്‍ വൊഡാഫോണ്‍ ഐഡിയ

5 ജി പരീക്ഷണങ്ങളുടെ ഭാഗമായി വൊഡാഫോണ്‍ ഐഡിയ, എഞ്ചിനീയറിംഗ്- കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ലാര്‍സന്‍ & ടുബ്രോയുമായി സഹകരിക്കും. 5 ജി അധിഷ്ഠിത സ്മാര്‍ട്ട് സിറ്റി സൊലൂഷന്‍സ് പരീക്ഷണങ്ങളിലാണ് ഇരുവരും പങ്കാളികളാവുന്നത്.

എല്‍ &ടിയുടെ സ്മാര്‍ട്ട് സിറ്റി പ്ലാറ്റ്‌ഫോമുകള്‍ക്കായി വീഡിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് എന്നിവയുമായി ബന്ധപ്പെട്ടാണ് വോഡാഫോണ്‍ ഐഡിയ 5ജി പരീക്ഷണാര്‍ത്ഥം ഉപയോഗിക്കുക. പൂനെയിലാണ് ആദ്യ ഘട്ടത്തില്‍ പരീക്ഷണങ്ങള്‍ നടക്കുക.

എംഎംവേവ് ബാന്‍ഡില്‍ 26 ghz, 3.5ghz സ്‌പെക്ട്രമാണ് 5ജി പരീക്ഷണങ്ങള്‍ക്കായി വൊഡാഫോണ്‍ ഐഡിയക്ക് ടെലികോം വകുപ്പ് അനുവദിച്ച് നല്‍കിയിരിക്കുന്നത്. സെക്കന്റില്‍ 1.5 ജിബി ഡൗണ്‍ലോഡിംഗ് സ്പീഡാണ് കമ്പനിയുടെ 5ജി നെറ്റ്‌വർക്കിന് ഉള്ളത്. നേരത്തെ സ്വീഡിഷ് കമ്പനിയായ എറിക്‌സണുമായി ചേര്‍ന്ന് എയര്‍ട്ടെല്‍ ഗ്രാമീണ മേഖലയിലെ രാജ്യത്തെ ആദ്യ 5ജി ട്രെയല്‍ നടത്തിയിരുന്നു.

2022 ഓടെ രാജ്യത്തെ ടെലികോം കമ്പനികള്‍ 5ജി സേവനം വ്യാപകമായി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോഡാഫോണ്‍ ഐഡിയ, എയര്‍ട്ടെല്‍ എന്നിവരെക്കൂടാതെ റിലയന്‍സിന്റെ ജിയോയും 5ജി സേവനങ്ങള്‍ നല്‍കാനുള്ള ഒരുക്കത്തിലാണ്.

Related Articles
Next Story
Videos
Share it