ഒന്നര വര്‍ഷത്തിന് ശേഷം വൊഡഫോണിന് വരിക്കാര്‍ കൂടുന്നു

കഴിഞ്ഞ 15 മാസത്തിനിടെ ഇതാദ്യമായി വൊഡഫോണിന്റെ വരിക്കാരുടെ എണ്ണത്തില്‍ വര്‍ധന. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ ടൈലികോം സബ്‌സ്‌ക്രൈബര്‍ ഡാറ്റ പ്രകാരം 2021 ഫെബ്രുവരിയില്‍ വൊഡഫോണിന് ഏഴ് ലക്ഷം വരിക്കാരാണ് കൂടിയത്. കഴിഞ്ഞ 15 മാസത്തിനിടയില്‍ അഞ്ച് കോടി വരിക്കാരെയാണ് വൊഡഫോണിന് നഷ്ടമായിരുന്നത്. അതേസമയം എയര്‍ടെല്ലും റിലയന്‍സും 66 ദശലക്ഷം വരിക്കാരെ കണ്ടെത്തിയ കാലയളവ് കൂടിയായിരുന്നു ഇത്. ഫെബ്രുവരിയിലെ കണക്കനുസരിച്ച് എയര്‍ടെല്‍ 37 ലക്ഷവും ജിയോ 43 ലക്ഷം വരിക്കാരെയും പുതുതായി കണ്ടെത്തിയിട്ടുണ്ട്.