വാര്‍ണര്‍ ബ്രദേഴ്‌സ് പാരമൗണ്ടിന് മുന്നില്‍ വീണ്ടും വാതിലുകള്‍ തുറക്കുന്നു; നെറ്റ്ഫ്‌ളിക്‌സ്‌ കരാര്‍ അനിശ്ചിതത്വത്തില്‍

പാരമൗണ്ട് സ്കൈഡാൻസ് വാഗ്ദാനം 108 ബില്യൺ ഡോളറായി ഉയർത്തിയതോടെ നെറ്റ്ഫ്‌ളിക്‌സ്‌ കരാർ പ്രതിസന്ധിയിൽ
വാര്‍ണര്‍ ബ്രദേഴ്‌സ് പാരമൗണ്ടിന് മുന്നില്‍ വീണ്ടും വാതിലുകള്‍ തുറക്കുന്നു; നെറ്റ്ഫ്‌ളിക്‌സ്‌ കരാര്‍ അനിശ്ചിതത്വത്തില്‍
Published on

ഹോളിവുഡ് വമ്പന്മാരായ വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറിയെ (Warner Bros Discovery) സ്വന്തമാക്കാനുള്ള പോരാട്ടം മുറുകുന്നു. നിലവില്‍ നെറ്റ്ഫ്‌ളിക്‌സുമായി (Netflix) ധാരണയിലെത്തിയിരുന്ന വാര്‍ണര്‍ ബ്രദേഴ്‌സ്, എതിരാളികളായ പാരമൗണ്ട് സ്‌കൈഡാന്‍സിന്റെ (Paramount Skydance) പുതിയതും മെച്ചപ്പെട്ടതുമായ വാഗ്ദാനം പരിഗണിക്കാന്‍ തീരുമാനിച്ചതോടെ നെറ്റ്ഫ്‌ളിക്‌സ്‌ കരാര്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

പാരമൗണ്ട് ഓഹരി ഒന്നിന് വില 31 ഡോളറായാണ് ഉയര്‍ത്തിയത്. കടബാധ്യതകള്‍ ഉള്‍പ്പെടെ ഏകദേശം 108 ബില്യണ്‍ ഡോളറാണ് ഈ കരാറിന്റെ മൂല്യം കണക്കാക്കുന്നത്. ഇത് കമ്പനിയെ മൊത്തമായി ഏറ്റെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. നെറ്റ്ഫ്‌ലിക്‌സ് വാഗ്ദാനം ചെയ്തിരുന്നത് ഓഹരി ഒന്നിന് 27.75 ഡോളര്‍ എന്ന നിരക്കില്‍ സ്റ്റുഡിയോകളും സ്ട്രീമിംഗ് സേവനങ്ങളും മാത്രം ഏറ്റെടുക്കാനായിരുന്നു.

അതായത് നെറ്റ്ഫ്‌ളിക്‌സിന്റെ വാഗ്ദാനം 82.7 ബില്യണ്‍ ഡോളര്‍മാത്രമാണ്.

പാരമൗണ്ടിന്റെ ഏറ്റവും പുതിയ നിര്‍ദ്ദേശത്തില്‍ ഒരു 'ടിക്കിംഗ് ഫീ' (ticking fee) കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 30-ന് ശേഷം കരാറിന് നിയപരമായ അംഗീകാരം ലഭിക്കാന്‍ വൈകുന്ന ഓരോ പാദത്തിലും (quarter) ഓഹരി ഒന്നിന് 25 സെന്റ് വീതം അധികം നല്‍കും. കൂടാതെ, അധികൃതര്‍ ഈ വില്‍പന തടയുകയാണെങ്കില്‍ വാര്‍ണര്‍ ബ്രദേഴ്‌സിന് 7 ബില്യണ്‍ ഡോളര്‍ പിഴയായി നല്‍കുമെന്നും കരാറില്‍ പറയുന്നു.'

പാരമൗണ്ടിന്റെ പുതിയ നിര്‍ദ്ദേശം കൂടുതല്‍ ലാഭകരമാണോ എന്ന് വാര്‍ണര്‍ ബ്രദേഴ്‌സ് ബോര്‍ഡ് പരിശോധിച്ചു വരികയാണ്. പാരമൗണ്ടിന്റെ വാഗ്ദാനം മികച്ചതാണെന്ന് ബോര്‍ഡ് കണ്ടെത്തിയാല്‍, ഓഫര്‍ പുതുക്കാന്‍ നെറ്റ്ഫ്‌ളിക്‌സിന് നാല് ദിവസത്തെ സമയം ലഭിക്കും. ഈ ഇടപാട് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതിനായി മാര്‍ച്ച് 20-ന് വാര്‍ണര്‍ ബ്രദേഴ്‌സ് ഷെയര്‍ഹോള്‍ഡര്‍മാരുടെ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്.

ബാറ്റ്മാന്‍, ഹാരി പോട്ടര്‍, ഗെയിം ഓഫ് ത്രോണ്‍സ് തുടങ്ങിയ വന്‍കിട സിനിമകളുടെയും സീരീസുകളുടെയും ഉടമസ്ഥാവകാശത്തിനായുള്ള ഈ മത്സരം ഹോളിവുഡിലെ അധികാര സമവാക്യങ്ങളെ മാറ്റാന്‍ കെല്പുള്ളതാണ്. ഹോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലയനങ്ങളില്‍ ഒന്നായി ഇത് മാറുമെന്നാണ് കരുതപ്പെടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

U.S. President Donald Trump and Iranian President Masoud Pezeshkian
പിസ്സ ഹട്ട് മുറിച്ചു വിറ്റു, ചൈനയില്‍ ഒറിജിനല്‍, മറ്റെല്ലാ രാജ്യങ്ങളിലും പുതിയ മുതലാളി; കെ.എഫ്.സിയും കുടുംബാംഗമല്ല
സെപ്‌റ്റോ ഐപിഒയ്ക്ക് കരുത്തായി സച്ചിനും ബച്ചന്‍ കുടുംബവും; വന്‍ നിക്ഷേപത്തിനൊരുങ്ങി സെലിബ്രിറ്റികളുടെ നീണ്ട നിര
Share Market Technical Analysis
logo
DhanamOnline
dhanamonline.com