അറിഞ്ഞോ? 75 രൂപയ്ക്ക് സിനിമ കാണാം, അതും മള്‍ട്ടിപ്ലക്‌സില്‍

അറിഞ്ഞോ? 75 രൂപയ്ക്ക് സിനിമ കാണാം, അതും മള്‍ട്ടിപ്ലക്‌സില്‍

മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും തിയറ്ററുകളും സംയുക്തമായാണ് സിനിമാപ്രേമികള്‍ക്ക് ഈ കിടിലന്‍ സമ്മാനം നല്‍കുന്നത്
Published on

ദേശീയ സിനിമ ദിനമായ സെപ്റ്റംബര്‍ 16ന് കിടിലന്‍ ഓഫറുമായി മള്‍ട്ടിപ്ലക്‌സുകള്‍. ഇതിന്റെ ഭാഗമായി 75 രൂപയ്ക്ക് സിനിമ ടിക്കറ്റുകള്‍ ലഭ്യമാകും. മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും തിയറ്ററുകളും സംയുക്തമായാണ് സിനിമാപ്രേമികള്‍ക്ക് കിടിലന്‍ സമ്മാനം നല്‍കുന്നത്.

സിനിപോളിസ്, പിവിആര്‍, കാര്‍ണിവര്‍, ഏഷ്യന്‍, വേവ്, മൂവിടൈം തുടങ്ങിയ നാലായിരത്തോളം തിയറ്ററുകളില്‍ അന്നേദിവസം 75 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാകും. എല്ലാ ഷോകള്‍ക്ക് ഇത് ബാധകമായും. എന്നാല്‍, തമിഴ്‌നാട്ടിലെ തിയറ്റര്‍ ഉടമകള്‍ മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ പരിഗണിച്ചിട്ടില്ല. അതിനാല്‍ തമിഴ്‌നാട്ടില്‍ ടിക്കറ്റിന് മുഴുവന്‍ തകയും നല്‍കേണ്ടിവരും.

കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം തിയറ്ററുകളില്‍ എത്തിയിട്ടില്ലാത്ത പ്രേക്ഷകരെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യവും ഈ ഉദ്യമത്തിന് പിന്നിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com