Begin typing your search above and press return to search.
ഇത് കയറ്റുമതിക്ക് അനുയോജ്യമായ സമയം, മുന്നേറാന്‍ നിങ്ങള്‍ എന്ത് ചെയ്യണം? മുഹമ്മദ് മദനി പറയുന്നു
രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏറെ ഡിമാന്‍ഡുള്ള സമയമാണിത്. ആഗോള തലത്തില്‍ ചൈനയ്ക്കെതിരായ വികാരം ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല, ചൈനയില്‍ നിന്നുള്ള ലോജിസ്റ്റിക്സ് ചെലവുകളും ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയെയാണ് പല രാജ്യങ്ങളും അതിന് പകരമായി പരിഗണിക്കുന്നത്.
മേക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികളിലൂടെ രാജ്യത്ത് ഉല്‍പ്പാദനം പുരോഗമിച്ചിട്ടുമുണ്ട്. ബില്‍ഡിംഗ് മെറ്റീരിയല്‍ രംഗത്ത് കയറ്റുമതിയില്‍ 40 ശതമാനത്തിലേറെ വര്‍ധന കയറ്റുമതിയില്‍ ഉണ്ടായിട്ടുണ്ട്. ഈ രംഗത്ത് ചൈനയുടെ മത്സരക്ഷമത കുറഞ്ഞു വരുന്ന സമയത്ത് നമുക്ക് സാങ്കേതികമായി മുന്നേറി പുതുമയേറിയ ഉല്‍പ്പന്നങ്ങള്‍ നല്‍കാനായാല്‍ മികച്ച നേട്ടമുണ്ടാക്കാം.
രാജ്യത്തിനകത്ത് വെയര്‍ഹൗസ്, ലോജിസ്റ്റിക്സ്, സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് രംഗത്ത് അവസരങ്ങള്‍ പൊങ്ങി വരുന്നുണ്ട്. ഇ കൊമേഴ്സ് മേഖല ശക്തിപ്രാപിച്ചു വരുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ രീതിയിലുള്ള വെയര്‍ഹൗസുകള്‍ക്ക് എല്ലായിടത്തും ആവശ്യക്കാരുണ്ട്.
നൈപുണ്യ വികസന രംഗത്ത് കൂടുതല്‍ ചെയ്യേണ്ടതായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യത്ത് ഇന്‍ഡസ്ട്രി റെഡി പ്രൊഫഷണല്‍സിനെ വാര്‍ത്തെടുക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ അത് രാജ്യാന്തര തലത്തില്‍ പോലും നമുക്ക് വലിയ നേട്ടമാകും. നിലവില്‍ അനുയോജ്യമായ ആളുകളെ കിട്ടാനില്ല എന്നതാണ് വ്യവസായ മേഖല നേരിടുന്ന പ്രശ്നം. കൂടുതല്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. രാജ്യാന്തര വിപണിയിലും വിദഗ്ധ തൊഴിലാളികളെ മാത്രമാണ് ഇപ്പോഴാവശ്യം.
Next Story
Videos