ജാക്ക് മാ എവിടെ? ചര്‍ച്ചയായി പൊതുവേദികളിലെ അസാന്നിധ്യം

ചൈനീസ് ഭരണകൂടവുമായുള്ള പ്രശ്‌നങ്ങള്‍ക്കിടെ ശതകോടീശ്വരനും ഇ കൊമേഴ്‌സ് വമ്പനായ ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മാ പൊതുവേദികളിലെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടുന്നു. രണ്ടു മാസത്തിലേറെയായി ജാക്ക് മാപൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഫ്രിക്കന്‍ സംരംഭകരെ കണ്ടെത്തുന്നതിനുള്ള ആഫ്രിക്കാസ് ബിസിനസ് ഹീറോ എന്ന ടാലന്റ് ഷോയിലെ അസാന്നിധ്യമാണ് ഏറ്റവും ഒടുവില്‍ ചര്‍ച്ചയാകുന്നത്. ഷോയുടെ ജഡ്ജിംഗ് പാനലിലെ സ്ഥിരസാന്നിധ്യമായ ജാക്ക് മായ്ക്ക് പകരം ഇത്തവണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് പങ്കെടുത്തത്. വെബ്‌സൈറ്റില്‍ നിന്നു പോലും അദ്ദേഹത്തിന്റെ ഫോട്ടോ നീക്കം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 10 നാണ് ജാക്ക് അവസാനമായി ട്വീറ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ ഷാങ്ഗായില്‍ വെച്ച് ജാക്ക് മാ നടത്തിയ ഒരു പ്രഭാഷണത്തില്‍ ചൈനയുടെ ബാങ്കിംഗ് നിയമങ്ങളെ വിമര്‍ശിച്ചതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. അതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആന്റ് ഗ്രൂപ്പിനും ആലിബാബയ്ക്കുമെതിരെ നടപടി കൈക്കൊണ്ടിരുന്നു. ആന്റ് ഗ്രൂപ്പിന്റെ ഐപിഒ തടയുകയും ചെയ്തിരുന്നു.




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it