ലോകത്തിലെ ഏറ്റവും വലിയ നൂക്ലിയാര്‍ പ്ലാന്റ് ഇന്ത്യയില്‍ വരുമോ?

ലോകത്തിലെ ഏറ്റവും വലിയ നൂക്ലിയാര്‍ പ്ലാന്‍ ഇന്ത്യയിലൊരുങ്ങുന്നു. ഫ്രഞ്ച് എനര്‍ജി ഗ്രൂപ്പായ ഇഡിഎഫിന്റെ സഹായത്തോടെയാണ് പ്ലാന്റൊരുങ്ങുന്നത്. ജയ്പൂരില്‍ തേര്‍ഡ് ജനറേഷന്‍ ഇപിആര്‍ റിയാക്ടറുകള്‍ നിര്‍മിക്കുന്നതിന് എഞ്ചിനീയറിംഗ് പഠനങ്ങളും ഉപകരണങ്ങളും നല്‍കുന്നതിന് ഒരു ഓഫര്‍ സമര്‍പ്പിച്ചതായി കമ്പനി അറിയിച്ചു.

പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ 10 ജിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകും. ഇതുവഴി ഏഴ് കോടി വീടുകളിലേക്ക് വൈദ്യുതി ലഭ്യമാക്കാവുന്നതാണ്. പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ 15 വര്‍ഷം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാറിന്റെ അന്തിമരൂപം 'വരും മാസങ്ങളില്‍' പ്രതീക്ഷിക്കുന്നതായി ഇഡിഎഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഎല്‍) ദേശീയ ആണവോര്‍ജ്ജ മേഖലയെ നിയന്ത്രിക്കുന്നത്. പദ്ധതി രേഖ ഇഡിഎഫ് എന്‍പിസിഎല്ലിന് സമര്‍പ്പിച്ചിട്ടുണ്ട്. സാമ്പത്തിക വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും, കരാര്‍ 10 ബില്ല്യണ്‍ ഡോളര്‍ വിലമതിക്കുമെന്നാണ് കരുതുന്നത്.
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ആശയം നിലവില്‍ വന്നിരുന്നു. എന്നാല്‍ പ്രദേശിക പ്രതിഷേധത്തെ തുടര്‍ന്നും 2011 ലെ ജപ്പാനിലെ ഫുകുഷിമയില്‍ നടന്ന ആണവ ദുരന്തവും കാരണമാണ് വൈകിയത്. പദ്ധതി നിര്‍മ്മാണ ഘട്ടത്തില്‍ 25,000 ത്തോളം പേര്‍ക്ക് പ്രാദേശിക തൊഴിലും 2,700 പേര്‍ക്ക് സ്ഥിരമായി തൊഴിലും ലഭിക്കുമെന്ന് ഇഡിഎഫ് കണക്കാക്കുന്നു. നിലവില്‍ ഇന്ത്യയില്‍ 22 ആണവ റിയാക്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ വൈദ്യുതി ഉപഭോഗത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് ആണവ നിലയങ്ങളില്‍നിന്നുള്ള വിഹിതം.


Related Articles

Next Story

Videos

Share it