വിപ്രോ രാജ്യത്തെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ ഐറ്റി കമ്പനിയായി വീണ്ടും

വിപണി മൂല്യത്തില്‍ എച്ച് സി എല്ലിനെ മറികടന്നാണ് വിപ്രോയുടെ നേട്ടം
വിപ്രോ രാജ്യത്തെ ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ ഐറ്റി കമ്പനിയായി വീണ്ടും
Published on

രാജ്യത്ത് ഏറ്റവും വിപണി മൂല്യമുള്ള മൂന്നാമത്തെ ഐറ്റി കമ്പനിയെന്ന സ്ഥാപനം തിരിച്ചു പിടിച്ച് വിപ്രോ. എച്ച് സി എല്ലിനെ മറികടന്നാണ് വിപ്രോ ഈ നേട്ടം കരസ്ഥമാക്കിയത്. ഇന്നലെ ഓഹരി വില 486.70 രൂപയിലെത്തിയതോടെയാണ് 2.65 ലക്ഷം കോടി വിപണി മൂലധനവുമായി വിപ്രോ മുന്നിലെത്തിയത്.

ഒന്നര വര്‍ഷം മുമ്പ് മൂന്നാം സ്ഥാനത്തായിരുന്ന വിപ്രോയെ എച്ച് സി എല്‍ മറികടക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തിലെ കരുത്തുറ്റ പ്രകടനത്തിന്റെ ബലത്തില്‍ വിപണിയില്‍ മുന്നേറിയ വിപ്രോയുടെ ഓഹരി വില ഇക്കഴിഞ്ഞ വ്യാഴാഴ്ച 52 ആഴ്ചകളിലെ ഏറ്റവും കൂടിയ 494.50 രൂപയില്‍ എത്തിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com