വിപ്രോയുടെ ലാഭത്തില്‍ 20.8 ശതമാനം വര്‍ധന

ഐ.ടി സേവന കമ്പനിയായ വിപ്രോ 2020 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 20.8 ശതമാനം വര്‍ധന രേഖപ്പെടുത്തി ലാഭം 2,968 കോടി രൂപയായി. വിപ്രോയുടെ റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഓഹരി ഉടമകളുടെ ലാഭം 2,455.9 കോടി രൂപയായിരുന്നു.

2021 മാര്‍ച്ച് പാദത്തില്‍ ബിസിനസില്‍ നിന്നുള്ള വരുമാനം 2,102 മില്ല്യണ്‍ യുഎസ് ഡോളര്‍ മുതല്‍ 2,143 മില്ല്യണ്‍ ഡോളര്‍ വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിപ്രോ പറഞ്ഞു.
ഡിസംബര്‍ പാദത്തില്‍ ഐടി സേവന വരുമാനം 3.9 ശതമാനം വര്‍ധിച്ച് 2,071 മില്ല്യണ്‍ യുഎസ് ഡോളറായി. ഒക്ടോബറില്‍ കമ്പനി പറഞ്ഞതിനേക്കാള്‍ കൂടുതലാണിത്.
ഐടി സേവന ബിസിനസില്‍ നിന്നുള്ള വരുമാനം ഡിസംബര്‍ പാദത്തില്‍ 2,022-2,062 മില്ല്യണ്‍ യുഎസ് ഡോളറായിരിക്കുമെന്ന് ഒക്ടോബറില്‍ വിപ്രോ പറഞ്ഞിരുന്നു, തുടര്‍ച്ചയായ 1.5-3.5 ശതമാനം വളര്‍ച്ച.
'ഓര്‍ഡര്‍ ബുക്കിംഗ്, വരുമാനം, മാര്‍ജിന്‍ എന്നിവയില്‍ തുടര്‍ച്ചയായ രണ്ടാം പാദത്തില്‍ വിപ്രോ മികച്ച പ്രകടനം കാഴ്ചവച്ചു. ഞങ്ങളുടെ അഞ്ച് മേഖലകള്‍ തുടര്‍ച്ചയായി 4 ശതമാനത്തിലധികം വളര്‍ന്നു. യൂറോപ്പിലെ എക്കാലത്തെയും വലിയ ഡീല്‍ ഞങ്ങള്‍ അവസാനിപ്പിച്ചു, '' വിപ്രോ സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ തിയറി ഡെലാപോര്‍ട്ട് പറഞ്ഞു.
ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മാഷന്‍, ഡിജിറ്റല്‍ ആക്ടിവിറ്റീസ്, ക്ലൗഡ് സേവനങ്ങള്‍ എന്നിവയ്ക്കായി ഡിമാന്‍ഡ് അന്തരീക്ഷം ക്രമാനുഗതമായി മെച്ചപ്പെടുന്നുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐടി ഉല്‍പ്പന്നങ്ങളില്‍ നിന്ന് കമ്പനിയുടെ വരുമാനം 160 കോടി രൂപയാണ് (21.3 ദശലക്ഷം ഡോളര്‍), ഇന്ത്യന്‍ സ്റ്റേറ്റ് എന്റര്‍പ്രൈസസ് ബിസിനസില്‍ നിന്ന് 240 കോടി രൂപ (32.8 ദശലക്ഷം ഡോളര്‍).
അതേസമയം ഇക്വിറ്റി ഷെയറിന് 1 രൂപ ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു.


Related Articles
Next Story
Videos
Share it