Begin typing your search above and press return to search.
മികവിനുള്ള അംഗീകാരം നേടി വണ്ടര്‍ല പാര്‍ക്‌സ്
കോവിഡ് കാലത്ത് സുരക്ഷയ്ക്കും ശുചിത്വത്തിനും മുന്‍തൂക്കം ഉറപ്പാക്കി വണ്ടര്‍ല പാര്‍ക്ക്‌സ്. ഈ ദിശയില്‍ വണ്ടര്‍ല നടത്തുന്ന കാര്യങ്ങള്‍ക്ക് അംഗീകാരമായി ബ്യൂറോ വെരിറ്റാസ് ഇന്ത്യയില്‍ നിന്ന് COV-safe സര്‍ട്ടിഫിക്കേഷനും വണ്ടര്‍ല പാര്‍ക്ക്‌സ് നേടി. ഈ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കുന്ന ഇന്ത്യയിലെ ആദ്യ അമ്യൂസ്‌മെന്റ് പാര്‍ക്കാണ് വണ്ടര്‍ലയെന്ന് പത്രക്കുറിപ്പില്‍ മാനേജിംഗ് ഡയറക്റ്റര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി അറിയിച്ചു.
കോവിഡ് ഒന്നാംതരംഗത്തിനു ശേഷം അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയപ്പോള്‍ കോവിഡ് മുന്നണിപോരാളികള്‍ക്ക് പ്രത്യേക നിരക്കില്‍ ഹൈദരാബാദ് പാര്‍ക്കിലേക്ക് വണ്ടര്‍ല പ്രവേശനം നല്‍കിയിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏതാണ്ട് എട്ടുമാസത്തോളം വണ്ടര്‍ലയുടെ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ കോവിഡ് പ്രതിസന്ധി മൂലം അടഞ്ഞുകിടക്കുകയായിരുന്നു. എന്നിരുന്നാലും മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ 34.79 കോടി രൂപ അറ്റ വരുമാനം നേടാന്‍ സാധിച്ചു. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിലെ അറ്റ വരുമാനത്തിന്റെ 77 ശതമാനമാണിത്.
കോവിഡ് കാലമായതിനാല്‍ പ്രവര്‍ത്തി ദിവസങ്ങള്‍ കുറവായിരുന്നിട്ടും കൂടി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ 3.11 ലക്ഷം പേര്‍ വണ്ടര്‍ലയുടെ കീഴിലെ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ സന്ദര്‍ശിച്ചു.

Next Story
Videos