ലോകത്തെ മികച്ച ആഡംബര ഹോട്ടലുകള്‍ ലീല കോവളം റാവിസ് എട്ടാം സ്ഥാനത്ത്

ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടം നേടിയ ഏക ഹോട്ടലാണിത്
www.theleela.com/the-leela-kovalam-a-raviz-hotel
www.theleela.com/the-leela-kovalam-a-raviz-hotel
Published on

അന്തരാഷ്ട്ര യാത്ര മാഗസിന്‍ ട്രാവല്‍ ആന്‍ഡ് ലീഷര്‍ പുറത്തിറക്കിയ ലോകത്തെ മികച്ച 20 ആഡംബര ഹോട്ടലുകളുടെ പട്ടികയില്‍ തിരുവനന്തപുരത്തെ ലീല കോവളം റാവിസ് എട്ടാംസ്ഥാനം നേടി. ദുബായ് ആസ്ഥാനമായുള്ള ആര്‍പി ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രവാസി വ്യവസായി ഡോ. രവി പിള്ളയുടെ ഉടമസ്ഥതയിലാണ് കോവളം ലീല റാവിസ്. ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടം നേടിയ ഏക ഹോട്ടലാണിത്.

കടലിന്റെ സൗന്ദര്യം കാണാം

കോവളത്തിന്റെ തീരമനോഹാരിത അല്‍പം പോലും ചോര്‍ന്നുപോകാതെ ആസ്വദിക്കാന്‍ കഴിയും എന്നതാണ് കോവളം ലീല റാവിസ് ഹോട്ടലിന്റെ പ്രത്യേകതയായി ട്രാവല്‍ ആന്‍ഡ് ലീഷര്‍ പറയുന്നത്. കൂടാതെ ലീല കോവളം തീരപ്രദേശത്തെ ഒരു പാറക്കെട്ടിന് മുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കടലിന്റെ സൗന്ദര്യം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ സഞ്ചാരികളെ അനുവദിക്കുന്നുവെന്നും മാഗസിന്‍ വിലയിരുത്തി. ലീല കോവളം റാവിസ്‌ഹോട്ടലിന് സ്വന്തമായി ഹെലിപാഡ്, ലോകോത്തര ആയുര്‍വേദ വെല്‍നസ് സെന്റര്‍, മൂന്ന് കുളങ്ങള്‍, നിരവധി റെസ്റ്റോറന്റുകള്‍, സ്‌കൈ ബാര്‍ എന്നിവയുണ്ട്.

ഉത്തരവാദിത്തത്വം കൂടി

ഈ സ്വീകാര്യത അതിഥികളോടും സമൂഹത്തോടും തങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കുന്നുവെന്നും ഫോബ്സ് കോടീശ്വരന്മാരുടെ പട്ടികയില്‍ അടുത്തിടെ ഇടം നേടിയ പിള്ള പറഞ്ഞു. അതേസമയം ഈ അംഗീകാരം കേരളത്തിലെ ടൂറിസം വ്യവസായത്തിന് പുതിയ സാധ്യതകള്‍ തുറക്കുന്നുവെന്ന് ലീല കോവളം ജനറല്‍ മാനേജര്‍ ബിശ്വജിത് ചക്രവര്‍ത്തി പറഞ്ഞു. പുതിയ അംഗീകാരം മെച്ചപ്പെട്ട സേവനം നല്‍കുന്നതിനുള്ള ഞങ്ങളുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുമെന്നും ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു.

പട്ടികയിലെ ഹോട്ടലുകള്‍

1. കോണ്ടാഡോ ഓഷ്യന്‍ ക്ലബ്, സാന്‍ ജുവാന്‍, പ്യൂര്‍ട്ടോ റിക്കോ

2. ബിഗ് സെഡാര്‍ ലോഡ്ജ്, മിസോറി, യുഎസ്

3. വില്ല ബോക്കെ, ഗ്വാട്ടിമാല

4. ലാ വാലിസ് സാന്‍ മിഗുവല്‍, മെക്‌സിക്കോ

5. കോയൂര്‍ ഡി അലീന്‍ റിസോര്‍ട്ട്, ഐഡഹോ, യു.എസ്

6. ഹാബിറ്റാസ് ബക്കാലാര്‍, മെക്‌സിക്കോ

7. അലോഹിലാനി റിസോര്‍ട്ട് വൈകീകി ബീച്ച്, ഒവാഹു, ഹവായ്, യുഎസ്

8. ലീല കോവളം, എ റാവിസ് ഹോട്ടല്‍, ഇന്ത്യ

9. ഹോട്ടല്‍ ബെല്‍മാര്‍, കോസ്റ്റാറിക്ക

10. കാബോട്ട് കേപ് ബ്രെട്ടണ്‍, നോവ സ്‌കോട്ടിയ, കാനഡ

11. ഗ്രാന്‍ഡ് യൂണിവേഴ്‌സ് ലൂക്ക, ഓട്ടോഗ്രാഫ് കളക്ഷന്‍, ഇറ്റലി

12. മില്‍സ് ഹൗസ് ചാള്‍സ്റ്റണ്‍, ഹില്‍ട്ടന്റെ ക്യൂരിയോ ശേഖരം, സൗത്ത് കരോലിന, യു.എസ്.

13. ബെല്ലെ പ്ലേജ്, കാന്‍

14. കാസ കോഡി, പാം സ്പ്രിംഗ്‌സ്, യുഎസ്

15. മാഗ്മ റിസോര്‍ട്ട് സാന്റോറിനി, ഗ്രീസ്

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com