
2021ല്‍ ഇന്ത്യന്‍ ജിഡിപിയിലേക്ക് യൂട്യൂബ് ക്രിയേറ്റര്‍മാര്‍ കൂട്ടിച്ചേര്‍ത്തത് 10,000 കോടി രൂപയാണ്. ഓക്‌സ്‌ഫോര്‍ ഇക്കണോമിക്‌സ് ഇതു സംബന്ധിച്ച് നടത്തിയ പഠനം ഗൂഗിള്‍ ഫോര്‍ ഇന്ത്യ ചടങ്ങിലാണ് പുറത്ത് വിട്ടത്. 75 ലക്ഷം തൊഴിലിന് തുല്യമായ അവസരങ്ങളാണ് യൂട്യൂബിലൂടെ രാജ്യത്തെ ക്രിയേറ്റര്‍മാര്‍ക്ക് ലഭിച്ചതെന്നും പഠനം പറയുന്നു.
മുന്‍വര്‍ഷം 6,800 കോടി രൂപയായിരുന്നു സമ്പദ് വ്യവസ്ഥയിലിക്കുള്ള യൂട്യൂബ് ക്രിയേറ്റര്‍മാരുടെ സംഭാവന. ഒരു വര്‍ഷം കൊണ്ട് തുകയില്‍ 3,200 കോടിയുടെ വളര്‍ച്ചയാണ് ഉണ്ടായത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലുള്ള കണ്ടന്റുകള്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് യൂട്യൂബ്. ക്രിയറ്റര്‍മാര്‍ക്ക് പണം സമ്പാദിക്കാനുള്ള അവസരം വര്‍ധിപ്പിച്ചുകൊണ്ട് ഉപഭോക്താക്കളുടെ എണ്ണം ഉയര്‍ത്തുകയാണ് ലക്ഷ്യം.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഓട്ടോ ഡബ്ബിംഗ് ലഭ്യമാക്കുന്ന ഫീച്ചര്‍ യൂട്യൂബ് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി വിവിധ ഹോസ്പിറ്റല്‍ ശൃംഖലകളുമായി യൂട്യൂബ് സഹകരിക്കുന്നുണ്ട്. ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി ഉള്‍പ്പടെയുള്ള പ്രാദേശിക ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് പദ്ധതി.
വിദ്യഭ്യാസ മേഖലയക്കായി അവതരിപ്പിച്ച യൂട്യൂബ് കോഴ്‌സ് ആണ് മറ്റൊന്ന്. വിവിധ വിഷയങ്ങളില്‍ മള്‍ട്ടി-സെഷന്‍ കോഴ്‌സുകള്‍ നല്‍കാന്‍ ക്രിയേറ്റര്‍മാര്‍ക്ക് അവസരം ഒരുക്കുകാണ് യൂട്യൂബ് ചെയ്യുന്നത്. പണം ഇടാക്കിയോ, പരസ്യങ്ങള്‍ ഉള്‍പ്പെടുത്തി സൗജന്യമായോ കോഴ്‌സുകള്‍ നല്‍കാം.
Read DhanamOnline in English
Subscribe to Dhanam Magazine